ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ രാ​ഹു​ൽ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കി​ല്ല: വ​രു​ണ്‍ ഗാ​ന്ധി
Friday, April 19, 2019 2:44 AM IST
ല​ക്നോ: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി ര​ണ്ടു പ​തി​റ്റാ​ണ്ടി​നി​ടെ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യാ​കി​ല്ലെ​ന്ന് ബി​ജെ​പി നേ​താ​വ് വ​രു​ണ്‍ ഗാ​ന്ധി. രാ​ഹു​ലും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും ത​മ്മി​ൽ യാ​തൊ​രു സാ​മ്യ​വു​മി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഞാ​ൻ ജോ​ത്സ്യ​നൊ​ന്നു​മ​ല്ല. പ​ക്ഷേ, അ​ടു​ത്ത 10-20 വ​ർ​ഷ​ത്തേ​ക്ക് രാ​ഹു​ൽ ഇ​ന്ത്യ​യു​ടെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​ന​ത്ത് എ​ത്തി​ല്ലെ​ന്ന് എ​നി​ക്കു തോ​ന്നു​ന്നു. രാ​ജ്യ​ത്തെ ജ​ന​ങ്ങ​ൾ ത​ങ്ങ​ളു​ടെ വോ​ട്ട് മാ​ത്ര​മ​ല്ല, ര​ക്ത​വും മോ​ദി​ക്കു ന​ൽ​കാ​ൻ ത​യാ​റാ​യി​ക്ക​ഴി​ഞ്ഞു- രാ​ഹു​ലി​ന്‍റെ ബ​ന്ധു കൂ​ടി​യാ​യ വ​രു​ണ്‍ പ​റ​ഞ്ഞു.

ത​നി​ക്ക് ബി​ജെ​പി​യു​മാ​യി അ​ഭേ​ദ്യ​മാ​യ ബ​ന്ധ​മു​ണ്ടെ​ന്നും ബി​ജെ​പി​യെ ഉ​പേ​ക്ഷി​ക്കു​ന്ന ദി​വ​സം ത​ന്‍റെ രാ​ഷ്ട്രീ​യ ജീ​വി​ത​ത്തി​ന്‍റെ അ​വ​സാ​ന​മാ​യി​രി​ക്കു​മെ​ന്നും പി​ലി​ഫി​ത്തി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യാ​യ വ​രു​ണ്‍ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.