ര​ണ്ടാം ഘ​ട്ട​ത്തി​ൽ ഭേ​ദ​പ്പെ​ട്ട പോ​ളിം​ഗ്; ഇ​നി ഏ​പ്രി​ൽ 23ന്
Thursday, April 18, 2019 6:39 PM IST
ന്യൂ​ഡ​ൽ​ഹി: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ര​ണ്ടാം​ഘ​ട്ട​ത്തി​ൽ‌ മി​ക​ച്ച പോ​ളിം​ഗ്. ആ​കെ 61.12 ശ​ത​മാ​നം പോ​ളിം​ഗ് രേ​ഖ​പ്പെ​ടു​ത്തി. 11 സം​സ്ഥാ​ന​ങ്ങ​ളി​ലും പു​തു​ച്ചേ​രി​യി​ലെ​യും 95 മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്. ഇ​തോ​ടൊ​പ്പം ഒ​ഡീ​ഷ​യി​ലെ 35 നി​യ​മ​സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്കും വോ​ട്ടെ​ടു​പ്പ് ന​ട​ന്നു.

ആ​സാം 73.32%, ബി​ഹാ​ർ 58.14%, ഛത്തീ​സ്ഗ​ഢ് 68.70%, ജ​മ്മു കാ​ഷ്മീ​ർ 43.37%,ക​ർ​ണാ​ട​ക 61.80%, മ​ഹാ​രാ​ഷ്ട്ര 55.37%, മ​ണി​പ്പൂ​ർ 74.69%, ഒ​ഡീ​ഷ 57.41%, പു​തു​ച്ചേ​രി 72.40%, ത​മി​ഴ്നാ​ട് 61.52%, ഉ​ത്ത​ർ​പ്ര​ദേ​ശ് 58.12%, പ​ശ്ചി​മ ബം​ഗാ​ൾ 75.27% എ​ന്നി​ങ്ങ​നെ​യാ​ണ് ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ വോ​ട്ടിം​ഗ് ശ​ത​മാ​നം.

പ​ശ്ചി​മ ബം​ഗാ​ളി​ൽ ഒ​ഴി​കെ എ​ല്ലാ​യി​ട​ത്തും സ​മാ​ധാ​പ​ര​മാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. ബം​ഗാ​ളി​ല്‍ സി​പി​എം സ്ഥാ​നാ​ര്‍​ഥി മു​ഹ​മ്മ​ദ് സ​ലീ​മി​ന്‍റെ വാ​ഹ​ന​വ്യൂ​ഹ​ത്തി​ന് നേ​രെ വെ​ടി​വെ​പ്പു​ണ്ടാ​യി. ബം​ഗാ​ളി​ലെ ചോ​പ്ര​യി​ല്‍ തൃ​ണ​മൂ​ല്‍-​ബിജെപി പ്ര​വ​ര്‍​ത്ത​ക​ര്‍ ഏ​റ്റു​മു​ട്ടി. ഇ​വി​ടെ പോ​ളിംഗ് ബൂ​ത്ത് അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യും വോ​ട്ടിഗ് യ​ന്ത്രം തകരാറിലാക്കുകയും ചെയ്തു.

ര​ണ്ടാം ഘ​ട്ട​ത്തി​ൽ 97 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് വോ​ട്ടെ​ടു​പ്പ് ന​ട​ത്താ​നാ​യി​രു​ന്നു നി​ശ്ച​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ൽ, ക​ണ​ക്കി​ൽ​പ്പെ​ടാ​ത്ത പ​ണം പി​ടി​കൂ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ത​മി​ഴ്നാ​ട്ടി​ലെ വെ​ല്ലൂ​രി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് റ​ദ്ദാ​ക്കി. ക്ര​മ​സ​മാ​ധാ​ന പ്ര​ശ്ന​ങ്ങ​ളു​ള്ള ത്രി​പു​ര ഈ​സ്റ്റ് മ​ണ്ഡ​ല​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലേ​ക്കു മാ​റ്റി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.