ആം​ആ​ദ്മി​ക്ക് പി​ടി​വാ​ശി; ഡ​ൽ​ഹി​യി​ൽ സ​ഖ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ്
Thursday, April 18, 2019 5:36 PM IST
ന്യൂ​ഡ​ല്‍​ഹി: ഡ​ൽ​ഹി​യി​ൽ കോ​ണ്‍​ഗ്ര​സും ആം ​ആ​ദ്മി പാ​ര്‍​ട്ടി​യും ത​മ്മി​ല്‍ ന​ട​ന്നു​വ​ന്നി​രു​ന്ന സ​ഖ്യ നീ​ക്ക​ങ്ങ​ള്‍ വ​ഴി​മു​ട്ടി. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​എ​പി​യു​മാ​യി സ​ഖ്യ​മി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​ഖ്യാ​പി​ച്ചു. തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഡ​ൽ​ഹി​യി​ൽ ഒ​റ്റ​യ്ക്കു മ​ത്സ​രി​ക്കാ​നാ​ണ് കോ​ൺ​ഗ്ര​സ് തീ​രു​മാ​നം.

എ​എ​പി​യു​ടെ പി​ടി​വാ​ശി​യാ​ണ് സ​ഖ്യ​സാ​ധ്യ​ത​ക​ളെ ഇ​ല്ലാ​താ​ക്കി​യ​തെ​ന്ന് എ​ഐ​സി​സി വ​ക്താ​വ് പി.​സി ചാ​ക്കോ പ​റ​ഞ്ഞു. വ​ള​രെ കാ​ല​മാ​യി ന​ട​ന്നു​വ​ന്നി​രു​ന്ന സ​ഖ്യ ച​ര്‍​ച്ച​ക​ള്‍ അ​വ​സാ​നി​ച്ചു. ഡ​ൽ​ഹി​യി​ലെ ഏ​ഴു ലോ​ക്സ​ഭാ മ​ണ്ഡ​ല​ങ്ങ​ളി​ലെ കോ​ൺ​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​ക​ളെ ഉ​ട​ൻ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

എ​എ​പി നേ​താ​വ് സ​ഞ്ജ​യ് സിം​ഗു​മാ​യു​ള്ള ച​ർ​ച്ച​യി​ൽ ഡ​ൽ​ഹി​യി​ൽ മൂ​ന്നു സീ​റ്റി​ൽ കോ​ൺ​ഗ്ര​സും നാ​ലു സീ​റ്റി​ൽ എ​എ​പി​യും മ​ത്സ​രി​ക്കാ​മെ​ന്ന തീ​രു​മാ​ന​ത്തി​ൽ എ​ത്തി​യി​രു​ന്നു. എ​ന്നാ​ൽ മ​റ്റു സം​സ്ഥാ​ന​ങ്ങ​ളി​ലെ സ​ഖ്യ​ത്തെ​ച്ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​ൽ എ​എ​പി പ​റ​ഞ്ഞ വാ​ക്ക് തി​രി​ച്ചെ​ടു​ത്തു. ഡ​ൽ​ഹി​യി​ലെ ജ​ന​ങ്ങ​ളോ​ട് എ​എ​പി ഇ​ക്കാ​ര്യം വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും പി.​സി ചാ​ക്കോ ആ​വ​ശ്യ​പ്പെ​ട്ടു.

ഹ​രി​യാ​ന​യി​ലെ 10 സീ​റ്റി​ൽ കോ​ൺ​ഗ്ര​സ്-​ആ​റ്, ജെ​ജെ​പി-​മൂ​ന്ന്, എ​എ​പി-​ഒ​ന്ന് എ​ന്നി​ങ്ങ​നെ സീ​റ്റ് ധാ​ര​ണ വേ​ണ​മെ​ന്നാ​യി​രു​ന്നു എ​എ​പി ആ​വ​ശ്യം. എ​ന്നാ​ൽ, ഏ​ഴു സീ​റ്റ് വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ കോ​ൺ​ഗ്ര​സ് ഉ​റ​ച്ചു​നി​ന്നു. ഡ​ൽ​ഹി​യി​ൽ മാ​ത്ര​മേ സ​ഖ്യ​മു​ള്ളൂ​വെ​ങ്കി​ൽ ഏ​ഴു സീ​റ്റി​ൽ അ​ഞ്ചെ​ണ്ണം വേ​ണ​മെ​ന്ന ആ​വ​ശ്യ​ത്തി​ൽ എ​എ​പി ഉ​റ​ച്ചു​നി​ന്ന​തോ​ടെ സ​ഖ്യ​ച​ർ​ച്ച​ക​ൾ അ​വ​സാ​നി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.