ബി​ജെ​പി എം​പി​ക്കു​നേ​രെ ചെ​രു​പ്പേ​റ്: സം​ഭ​വം വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ
Thursday, April 18, 2019 3:01 PM IST
ന്യൂ​ഡ​ൽ​ഹി: ബി​ജെ​പി എം​പി ജി.​വി.​എ​ല്‍ ന​ര​സിം​ഹ ​റാ​വു​വി​ന്‍റെ വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ചെ​രു​പ്പേ​റ്. ഡ​ൽ​ഹി​യി​ൽ ബി​ജെ​പി ദേ​ശീ​യ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന വാ​ര്‍​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ​യാ​ണ് സം​ഭ​വം.

ചെ​രു​പ്പെ​റി​ഞ്ഞ​യാളെ ബിജെപി പ്ര​വ​ർ​ത്ത​ക​ർ പിന്നീട് ബ​ല​മാ​യി പി​ടി​ച്ച് പു​റ​ത്താ​ക്കി. അ​തേ​സ​മ​യം, ത​നി​ക്കു​നേ​രെ ഷൂ ​എ​റി​ഞ്ഞ​തി​നു പി​ന്നി​ൽ കോ​ൺ​ഗ്ര​സാ​ണെ​ന്ന് ന​ര​സിം​ഹ റാ​വു പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.