മൂ​ന്ന് വ​യ​സു​കാ​ര​നെ മ​ർ​ദ്ദി​ച്ച​ത് അ​മ്മ; ചി​കി​ത്സാ ചി​ല​വ് സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്തു
Thursday, April 18, 2019 12:26 PM IST
ആ​ലു​വ: ത​ല​യ്ക്കു ഗു​രു​ത​ര പ​രി​ക്കേ​റ്റ നി​ല​യി​ൽ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച മൂ​ന്നു വ​യ​സു​കാ​ര​നെ മർദ്ദിച്ചത് അമ്മ തന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു. കുട്ടിയുടെ മാതാപിതാക്കളെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. ജാർഖണ്ഡ് സ്വദേശിനിയായ കുട്ടിയുടെ അമ്മയെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവിനും കേസിൽ പങ്കുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്.

ജുവനൈൽ ജസ്റ്റീസ് ആക്ട് അനുസരിച്ചും വധശ്രമത്തിനുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ജാർഖണ്ഡ് പോലീസുമായി ബന്ധപ്പെട്ട് യുവതിയുടെ വിവരങ്ങൾ ശേഖരിക്കാൻ പോലീസ് ശ്രമം തുടങ്ങിയിട്ടുണ്ട്. കുട്ടിയുടെ പിതാവ് പശ്ചിമ ബംഗാൾ സ്വദേശിയാണ്. ദമ്പതികൾ കേരളത്തിൽ എത്തിയിട്ട് 20 ദിവസം മാത്രമേ ആയിട്ടുള്ളൂ എന്നാണ് അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.

മൂന്ന് വയസുള്ള കുട്ടി പറഞ്ഞാൽ അനുസരിക്കുന്നില്ല എന്ന കാരണത്താലാണ് ക്രൂരമർദനം നേരിടേണ്ടി വന്നതെന്നാണ് പോലീസ് പറയുന്നത്. ചട്ടുകം പോലുള്ള എന്തോ പഴുപ്പിച്ച് കുട്ടിയുടെ ദേഹമാസകലം പൊള്ളലേല്പ്പിച്ചിട്ടുണ്ട്. ശക്തമായ അടിയിൽ തലയോട്ടി തകർന്ന് കുട്ടിയുടെ തലച്ചോറിനുള്ളിൽ രക്തം കട്ടപിടിച്ചിട്ടുണ്ട്. നില അതീവ ഗുരുതമായി തുടരുന്ന കുട്ടി ആലുവയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിത്സയിലുള്ളത്. ചികിത്സാ ചിലവ് സർക്കാർ ഏറ്റെടുത്തിട്ടുണ്ട്.

കുട്ടിയെ പരിക്കേറ്റ് ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ അ​മ്മ​യു​ടെ കൈ​യി​ൽ​നി​ന്നു താ​ഴെ വീ​ണെ​ന്നാ​ണ് പി​താ​വ് ഡോ​ക്ട​ർ​മാ​രോ​ട് പ​റ​ഞ്ഞ​ത്. എ​ന്നാ​ൽ കു​ട്ടി​യു​ടെ ത​ല​യി​ലെ പ​രി​ക്കും ദേ​ഹ​ത്ത് പൊ​ള്ള​ലേ​റ്റ പാ​ടും ശ്ര​ദ്ധ​യി​ൽ​പെ​ട്ട​തോ​ടെ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

ജി​ല്ലാ ചൈ​ൽ​ഡ് പ്രൊ​ട്ട​ക്ഷ​ൻ ഓ​ഫീ​സ​റും ചൈ​ൽ​സ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രും സം​ഭ​വ​മ​റി​ഞ്ഞ് ആ​ശു​പ​ത്രി​യി​ലെ​ത്തി. ഏ​ലൂ​ർ സി​ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സംഘമാണ് മാതാപിതാക്കളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.