ഉ​ത്ത​ര​കൊ​റി​യ പു​തി​യ ആ​യു​ധം പ​രീ​ക്ഷി​ച്ചു
Thursday, April 18, 2019 7:26 AM IST
പ്യോം​ഗ്യാം​ഗ്: അ​തി​നൂ​ത​ന ആ​യു​ധം വി​ജ​യ​ക​ര​മാ​യി പ​രീ​ക്ഷി​ച്ച​താ​യി ഉ​ത്ത​ര​കൊ​റി​യ. ആ​ണ​വാ​യു​ധ​മാ​ണോ ദീ​ർ​ഘ​ദൂ​ര മി​സൈ​ലാ​ണോ പ​രീ​ക്ഷി​ച്ച​തെ​ന്ന് ഉ​ത്ത​ര​കൊ​റി​യ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ ന്യൂ​സ് ഏ​ജ​ൻ​സി​യാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് പു​റ​ത്തു​വി​ട്ട​ത്.

അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര​കൊ​റി​യ​ൻ നേ​താ​വ് കിം​ഗ്ജോം​ഗ് ഉ​ന്നും ത​മ്മി​ൽ ച​ർ​ച്ച​ക​ൾ ന​ട​ത്തി​യ ശേ​ഷ​മു​ള്ള ആ​ദ്യ ആ​യു​ധ പ​രീ​ക്ഷ​ണ​മാണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.