മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു
Thursday, April 18, 2019 6:47 AM IST
ക​ന്ദ​മാ​ൽ: ഒ​ഡീ​ഷ​യി​ലെ ക​ന്ദ​മാ​ലി​ലു​ണ്ടാ​യ മാ​വോ​യി​സ്റ്റ് ആ​ക്ര​മ​ണ​ത്തി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ മാ​വോ​യി​സ്റ്റു​ക​ൾ ആ​ക്ര​മ​ണം ന​ട​ത്ത​ക​യാ​യി​രു​ന്നു. ബുധനാഴ്ച വൈകുന്നേരമായിരുന്നു സംഭവം.

സ​ഞ്ജു​ക്ത ഡീഗ​ൽ ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഐ​ഇ​ഡി ഉ​പ​യോ​ഗി​ച്ച് സ്ഫോ​ട​നം ന​ട​ത്തി​യ​ശേ​ഷം മാ​വോ​യി​സ്റ്റു​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ സ​ഞ്ച​രി​ച്ചി​രു​ന്ന വാ​ഹ​ന​ത്തി​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​ക്ര​മ​ണ​ത്തി​ൽ​നി​ന്നു ര​ക്ഷ​പ്പെ​ട്ടു.

സം​ഭ​വ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി ന​വീ​ൻ പ​ട്നാ​യി​ക് ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തി. അ​ഞ്ച് ലോ​ക്സ​ഭാ സീ​റ്റു​ക​ളി​ലേ​ക്കാ​ണ് ഇ​ന്ന് ഒ​ഡീ​ഷ​യി​ൽ വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.