സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി: ജെ​റ്റ് എ​യ​ർ​വേ​സ് ഇ​ന്നു രാ​ത്രി​യോ​ടെ സ​ർ​വീ​സ് നി​ർ​ത്തും
Wednesday, April 17, 2019 9:12 PM IST
മും​ബൈ: സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി രൂ​ക്ഷ​മാ​യ​തോ​ടെ ജെ​റ്റ് എ​യ​ർ​വേ​സ് എ​ല്ലാ സ​ർ​വീ​സു​ക​ളും താ​ത്ക്കാ​ലി​ക​മാ​യി നി​ർ​ത്തു​ന്നു. ബു​ധ​നാ​ഴ്ച രാ​ത്രി​യി​ൽ അ​മൃ​ത്സ​റി​ൽ​നി​ന്നും മും​ബൈ​യ്ക്കു​ള്ള വി​മാ​നം നി​ല​ത്തി​റ​ക്കു​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ നി​ർ​ത്തു​മെ​ന്ന് ക​ന്പ​നി വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. ഇ​പ്പോ​ഴു​ള്ള സാ​ന്പ​ത്തി​കാ​വ​സ​ഥ​യി​ൽ സ​ർ​വീ​സു​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ട് പോ​കാ​നാ​കി​ല്ലെ​ന്നും ക​ന്പ​നി വ്യ​ക്ത​മാ​ക്കി.

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ ക​ണ്‍​സോ​ർ​ഷ്യ​ത്തി​ൽ 400 കോ​ടി രൂ​പ​യാ​ണ് ജെ​റ്റ് എ​യ​ർ​വേ​സ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ പ​ണം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ സ​ർ​വീ​സു​ക​ൾ നി​ർ​ത്ത​ലാ​ക്കു​ക എ​ന്ന തീ​രു​മാ​ന​മെ​ടു​ക്കാ​ൻ ക​ന്പ​നി നി​ർ​ബ​ന്ധി​ത​മാ​കു​ക​യാ​യി​രു​ന്നു. രാ​ജ്യാ​ന്ത​ര വി​മാ​ന സ​ര്‍​വീ​സു​ക​ള്‍ നേ​ര​ത്തെ ത​ന്നെ ക​മ്പ​നി നി​ര്‍​ത്തി​വ​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.