മോ​ദി ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹി​മ മ​ന​സി​ലാ​ക്കി സം​സാ​രി​ക്ക​ണ​മെ​ന്ന് പി​ണ​റാ​യി
Wednesday, April 17, 2019 5:46 PM IST
തി​രു​വ​ന​ന്ത​പു​രം: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കെ​തി​രെ രൂ​ക്ഷ​വി​മ​ര്‍​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തി​ന്‍റെ മ​ഹി​മ മ​ന​സി​ലാ​ക്കി മോ​ദി സം​സാ​രി​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു. ശ​ബ​രി​മ​ല​യെ​ക്കു​റി​ച്ച് പ​ച്ച​ക്ക​ള്ളം പ്ര​ച​രി​പ്പി​ക്ക​രു​തെ​ന്നും ശ​ബ​രി​മ​ല​യു​ടെ പേ​രി​ൽ കേ​ര​ള​ത്തി​ൽ മു​ത​ലെ​ടു​പ്പ് ന​ട​ത്താ​മെ​ന്ന് ക​രു​തേ​ണ്ട​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​യ്യ​പ്പ​ന്‍റെ​യും ശ​ബ​രി​മ​ല​യു​ടേ​യും പേ​രു​പ​റ​ഞ്ഞ് അ​ത്ഭു​ത​ങ്ങ​ൾ സം​ഭ​വി​പ്പി​ക്കാ​മെ​ന്ന് മോ​ദി​യും അ​മി​ത് ഷാ​യും ബി​ജെ​പി​യു​മൊ​ന്നും മോ​ഹി​ക്ക​ണ്ടെ​ന്നു പ​റ​ഞ്ഞ പി​ണ​റാ​യി ശ​ബ​രി​മ​ല​യി​ൽ അ​റ​സ്റ്റ് ന​ട​ന്ന​ത് അ​വി​ടം ക​ലാ​പ​ഭൂ​മി ആ​ക്കാ​നു​ള്ള ശ്ര​മം ത​ട​യാ​ൻ വേ​ണ്ടി​യാ​ണെ​ന്നും വി​ശ​ദീ​ക​രി​ച്ചു.

അ​ക്ര​മം കാ​ണി​ക്കാ​ൻ ആ​ര് പു​റ​പ്പെ​ട്ടാ​ലും അ​ഴി​യെ​ണ്ണേ​ണ്ടി വ​രു​മെ​ന്നും പി​ണ​റാ​യി വി​ജ​യ​ൻ മു​ന്ന​റി​യി​പ്പ് ന​ൽ​കി. ശ​ബ​രി​മ​ല​യെ ഉ​ന്ന​ത​മാ​യ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്താ​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി​യെ​ന്നും അ​തി​വേ​ഗം ഇ​ത് പൂ​ർ​ത്തി​യാ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.