പ്രഗ്യാസിംഗ് താക്കൂർ ഭോപ്പാലിൽ ബിജെപി സ്ഥാനാർഥി
Wednesday, April 17, 2019 5:36 PM IST
ഭോപ്പാൽ: മലേഗാവ് സ്ഫോടനക്കേസിൽ ആരോപണ വിധേയയായ സ്വാധി പ്രഗ്യാസിംഗ് താക്കൂർ മധ്യപ്രദേശിലെ ഭോപ്പാലിൽ ബിജെപി സ്ഥാനാർഥിയായി ജനവിധി തേടും. ബിജെപിയിൽ ചേർന്ന് മണിക്കൂറുകൾക്കകം ഇവരെ സ്ഥാനാർഥിയായി ദേശീയ നേതൃത്വം പ്രഖ്യാപിക്കുകയായിരുന്നു. മുതിർന്ന നേതാവും മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയുമായ ദിഗ് വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാർഥി.

2008 സെപ്റ്റംബർ 29ന് മഹാരാഷ്‌ട്രയിലെ മാലേഗാവിൽ ഏഴ് പേർ മരിക്കുകയും നൂറോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സ്ഫോടനത്തിൽ കേ​ണ​ല്‍ പ്ര​സാ​ദ് ശ്രീ​കാ​ന്ത് പു​രോ​ഹി​തും പ്രഗ്യാസിംഗും ഉൾപ്പടെ 12 പേർ പ്രതികളായിരുന്നു. കാവി ഭീകരത എന്നാണ് സ്ഫോടനത്തിന് പിന്നീട് വിശേഷണമുണ്ടായത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.