ജോയിക്കും ആശയ്ക്കും വായനക്കാരുടെ കൈത്താങ്ങ്
Wednesday, April 17, 2019 4:24 PM IST
അ​പ​ക​ട​ത്തി​നു പി​ന്നാ​ലെ ദു​രി​ത​ത്തി​ലാ​യ നി​ർ​ധ​ന കു​ടും​ബത്തിനു കൈത്താങ്ങേകി ദീപിക ഡോട്ട്കോം വായനക്കാർ. കോ​ട്ട​യം മോ​നി​പ്പ​ള്ളി ഉ​റു​മ്പ​നാ​നി​ക്ക​ൽ ജോ​യി മ​ത്താ​യി​ക്കും ഭാ​ര്യ ആ​ശയ്ക്കുമാണ് സുമനസുകളുടെ സഹായം ലഭിച്ചത്.

ദീപിക ഡോട്ട്കോമിലൂടെ കുടുംബത്തിന്‍റെ ദുരിതമറിഞ്ഞ വായനക്കാർ നല്കിയ 2,10,000 രൂപ ദീപിക എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഡോ. റെജി വർഗീസ് മണക്കലേറ്റ് ആശ ജോയിക്കു കൈമാറി. ദീപിക ഫ്രണ്ട്സ് ക്ലബ് ജോയിന്‍റ് ഡയറക്ടർ ഫാ. ജിനോ പുന്നമറ്റത്തിലും ചടങ്ങിനു സാക്ഷിയായി.

മ​രം​വെ​ട്ടു​കാ​ര​നാ​യി​രു​ന്ന ജോ​യി ജോ​ലി​ക്കി​ടെ മ​ര​ത്തി​ൽ നി​ന്നു താ​ഴെ വീ​ണ​തോ​ടെ​യാ​ണ് ​കു​ടും​ബ​ത്തി​ൽ ദു​രി​ത​ങ്ങ​ൾ ആ​രം​ഭി​ച്ച​ത്. അ​ര​യ്ക്ക് താ​ഴേ​ക്ക് ത​ള​ർ​ന്നു കി​ട​പ്പി​ലാ​യ ജോ​യി​ക്ക് പ​ര​സ​ഹാ​യ​മി​ല്ലാ​തെ ദൈ​നം​ദി​ന ആ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​ർ​വ​ഹി​ക്കാ​നാ​വാ​ത്ത അ​വ​സ്ഥ​യാ​ണ്. കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ തേ​ടു​ന്ന ജോ​യി​യെ പ്രമേഹം, ഹെ​ർ​ണി​യ, അ​പ്പ​ൻ​ഡി​സൈ​റ്റി​സ്, ബെ​ഡ് സോ​ർ, യൂ​റി​ന​റി ഇ​ൻ​ഫ​ക്‌​ഷ​ൻ എ​ന്നി​വ​യും വ​ല​യ്ക്കു​ന്നു.

ഭാ​ര്യ ആ​ശ​യു​ടെ ഗ​ർ​ഭ​പാ​ത്രം നീ​ക്കം ചെ​യ്ത​തി​നാ​ൽ ഇ​വ​ർ​ക്ക് ജോ​ലി​ക്കു പോ​കാ​നും സാ​ധി​ക്കു​ന്നി​ല്ല. പ്ല​സ്ടു​വി​ലും ആ​റാം​ ക്ലാ​സി​ലും പ​ഠി​ക്കു​ന്ന ര​ണ്ടു പെ​ൺ​കു​ട്ടി​ക​ളാ​ണ് ​ദ​മ്പ​തി​ക​ൾ​ക്കു​ള്ള​ത്. ഇ​വ​രു​ടെ തു​ട​ർ​പ​ഠ​ന​ത്തി​നു​ള്ള പ​ണം ക​ണ്ടെ​ത്താ​നും കു​ടും​ബ​ത്തി​നാ​കു​ന്നി​ല്ല. സാ​മ്പ​ത്തി​ക​ ഞെ​രു​ക്ക​വും മാ​താ​പി​താ​ക്ക​ളു​ടെ അ​നാ​രോ​ഗ്യ​വും മൂ​ലം പ​ഠ​നം നി​ർ​ത്തേ​ണ്ടി​വ​രു​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് കുട്ടികൾ.

ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ ജോ​യി​യു​ടെ ചി​കി​ത്സാ ചി​ല​വി​നു പ​ണം ക​ണ്ടെ​ത്താ​ൻ മ​റ്റൊ​രു വ​ഴി​യും ഇ​ല്ലാ​​തെ വന്നതോടെയാണ് കു​ടും​ബം സു​മ​ന​സു​ക​ളുടെ സഹായം തേടിയത്.

ചാ​രി​റ്റി വി​വ​ര​ങ്ങ​ൾ​ക്ക്
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.