രമ്യയ്ക്കെതിരായ പരാമർശം: വിജയരാഘവൻ മാപ്പ് പറഞ്ഞതല്ലേയെന്ന് കോടിയേരി
Wednesday, April 17, 2019 4:05 PM IST
തിരുവനന്തപുരം: ആലത്തൂരിലെ യുഡിഎഫ് സ്ഥാനാർഥി രമ്യാ ഹരിദാസിനെതിരായ പരാമർശത്തിന്‍റെ പേരിൽ എ.വിജയരാഘവൻ നേരത്തെ തന്നെ മാപ്പ് പറഞ്ഞതാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. വിജയരാഘവനെതിരേ രമ്യ കോടതിയിൽ ഹർജി നൽകിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു കോടിയേരി.

പരാമർശം തെറ്റാണെന്ന് കണ്ട് ഖേദപ്രകടനം നടത്താൻ പാർട്ടി വിജയരാഘവനോട് ആവശ്യപ്പെട്ടിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹം ക്ഷമാപണം നടത്തിയത്. രമ്യ നൽകിയ പരാതിയിൽ കോടതി തീരുമാനമെടുക്കട്ടെ എന്നും കോടിയേരി ബാലകൃഷ്ണൻ പ്രതികരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.