പി.ജയരാജന് ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം
Monday, April 15, 2019 4:57 PM IST
കണ്ണൂർ: ഉണർവ് എന്ന സ്നേഹകൂട്ടായ്മയുടെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള പുരസ്കാരം സിപിഎം നേതാവും വടകരയിലെ എൽഡിഎഫ് സ്ഥാനാർഥിയുമായ പി.ജയരാജന്. ഐആർപിസി ലഹരിമുക്ത കേന്ദ്രത്തിൽ നിന്നും ചികിത്സ നേടിയവരുടെ കൂട്ടായ്മയാണ് ഉണർവ്. ഇതിന്‍റെ ഉപദേശക സമിതി ചെയർമാനാണ് ജയരാജൻ.

ലഹരിക്ക് അടിമപ്പെട്ട് പോയവരെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനും കിടപ്പുരോഗികളെ പരിചരിക്കുന്നതിനും നേതൃത്വം നൽകുന്ന പൊതുപ്രവർത്തകൻ എന്ന നിലയിലാണ് ജയരാജനെ പുരസ്കാരത്തിന് തെരഞ്ഞെടുത്തത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.