തരൂരിന്‍റെ പ്രചാരണ പരിപാടികൾ റദ്ദാക്കി
Monday, April 15, 2019 3:20 PM IST
തിരുവനന്തപുരം: തുലാഭാരം നടത്തുന്നതിനിടയില്‍ ത്രാസ് പൊട്ടിവീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂരിന്‍റെ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികൾ റദ്ദാക്കി. ജില്ലാ ആശുപത്രിയിലെ പ്രാഥമിക ശുശ്രൂഷയ്ക്കു ശേഷം തരൂരിനെ വിദഗ്ധ പരിശോധനയ്ക്ക് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

തരൂരിന്‍റെ ഇന്നത്തെ പ്രചാരണ പരിപാടികളെല്ലാം റദ്ദാക്കിയെന്നും ചൊവ്വാഴ്ചത്തെ പരിപാടികൾ മുനിശ്ചയപ്രകാരം നടക്കുമെന്നും തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ തന്പാനൂർ രവി അറിയിച്ചു.

ഇന്ന് രാവിലെ പതിനൊന്നോടെ തന്പാനൂരിലെ ഗാന്ധാരിയമ്മൻ കോവിലിലാണ് സംഭവമുണ്ടായത്. വിഷു ദിനത്തിൽ അദ്ദേഹം പഞ്ചസാര കൊണ്ട് തുലാഭാരം നേർന്നിരുന്നു. ഈ വഴിപാട് ചെയ്യുന്നതിനിടെ ത്രാസിന്‍റെ കൊളുത്തു ഒടിഞ്ഞുവീണ് തലയ്ക്ക് പരിക്കേൽക്കുകയായിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.