യെ​ദി​യൂ​ര​പ്പ​യു​ടെ 1800 കോ​ടി കോ​ഴ ഇ​ട​പാ​ട്; യ​ഥാ​ർ​ഥ ഡ​യ​റി പു​റ​ത്തു​വി​ട്ട് കോ​ണ്‍​ഗ്ര​സ്
Monday, April 15, 2019 2:48 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ണാ​ട​ക മു​ൻ മു​ഖ്യ​മ​ന്ത്രി ബി.​എ​സ്. യെ​ദി​യൂ​ര​പ്പ ബി​ജെ​പി കേ​ന്ദ്ര നേ​തൃ​ത്വ​ത്തി​ന് കോ​ടി​ക​ൾ കോ​ഴ ന​ൽ​കി​യ​തി​ന്‍റെ യ​ഥാ​ർ​ഥ ഡ​യ​റി​ക്കു​റി​പ്പു​ക​ൾ കോ​ണ്‍​ഗ്ര​സ് പു​റ​ത്തു​വി​ട്ടു. ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി പ​ദ​ത്തി​ലേ​റാ​ൻ യെ​ദി​യൂ​ര​പ്പ പാ​ർ​ട്ടി​ക്കും നേ​താ​ക്ക​ൾ​ക്കും 1800 കോ​ടി രൂ​പ കോ​ഴ ന​ൽ​കി​യ​തി​ന് ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്ന തെ​ളി​വു​ക​ളാ​ണ് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ക​പി​ൽ സി​ബ​ൽ പു​റ​ത്തു​വി​ട്ട​ത്.

ഡ​യ​റി​യു​ടെ യ​ഥാ​ർ​ഥ പ​തി​പ്പ് ത​ന്‍റെ കൈ​വ​ശ​മു​ണ്ടെ​ന്നും ഏ​ത് അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക്കും ഇ​ത് ന​ൽ​കാ​ൻ താ​ൻ ത​യാ​റാ​ണെ​ന്നും ക​പി​ൽ സി​ബ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. കേ​സ് ലോ​ക്പാ​ൽ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും യെ​ദി​യൂര​പ്പ​യ്ക്കെ​തി​രേ കേ​സെ​ടു​ക്ക​ണ​മെ​ന്നും സി​ബ​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദ​ക്ഷി​ണ ക​ർ​ണാ​ട​ക​യി​ൽ വ്യാ​ഴാ​ഴ്ച തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കാ​നി​രി​ക്കെ​യാ​ണ് ബി​ജെ​പി​യെ വീ​ണ്ടും പ്ര​തി​ക്കൂ​ട്ടി​ലാ​ക്കി യ​ഥാ​ർ​ഥ ഡ​യ​റി പു​റ​ത്തു​വ​രു​ന്ന​ത്.

ബി​ജെ​പി കേ​ന്ദ്ര ക​മ്മി​റ്റി​ക്ക് ആ​യി​രം കോ​ടി രൂ​പ ന​ൽ​കി​യെ​ന്നും മു​തി​ർ​ന്ന ബി​ജെ​പി നേ​താ​ക്ക​ളാ​യ എ​ൽ.​കെ.​അ​ഡ്വാ​നി, മു​ര​ളീ മ​നോ​ഹ​ർ ജോ​ഷി, കേ​ന്ദ്ര മ​ന്ത്രി​മാ​രാ​യ രാ​ജ്നാ​ഥ് സിം​ഗ്, അ​രു​ണ്‍ ജ​യ്റ്റ്ലി, നി​തി​ൻ ഗ​ഡ്ക​രി എ​ന്നി​വ​ർ യെ​ദി​യൂ​ര​പ്പ​യു​ടെ കൈ​യി​ൽ​നി​ന്നു കോ​ടി​ക​ൾ വാ​ങ്ങി​യെ​ന്നു​മാ​ണ് ഡ​യ​റി​യി​ൽ പ​റ​യു​ന്ന​ത്.



ഇ​തി​നു പു​റ​മേ നി​തി​ൻ ഗ​ഡ്ക​രി​യു​ടെ മ​ക​ന്‍റെ വി​വാ​ഹ ആ​വ​ശ്യ​ത്തി​നാ​യി പ​ത്തു കോ​ടി രൂ​പ ന​ൽ​കി. വി​വി​ധ ജ​ഡ്ജി​മാ​ർ​ക്ക് 250 കോ​ടി​യും അ​ഭി​ഭാ​ഷ​ക​ർ​ക്ക് അ​ന്പ​ത് കോ​ടി രൂ​പ​യും ന​ൽ​കി​യെ​ന്നും ഡ​യ​റി​യി​ൽ പ​റ​യു​ന്നു. മ​ല​യാ​ളി​യും മു​തി​ർ​ന്ന പ​ത്ര​പ്ര​വ​ർ​ത്ത​ക​നു​മാ​യ വി​നോ​ദ് കെ. ​ജോ​സ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ഡി​റ്റ​റാ​യി​ട്ടു​ള്ള കാ​ര​വ​ൻ മാ​സി​ക​യാ​ണ് നേ​ര​ത്തെ ഈ ​ഡ​യ​റി​ക്കു​റി​പ്പ് പു​റ​ത്തു​വി​ട്ട​ത്. ബി​ജെ​പി നേ​താ​ക്ക​ൾ​ക്ക് പ​ണം ന​ൽ​കി​യ​ത് 2009 ജ​നു​വ​രി 17നും ​ബി​ജെ​പി കേ​ന്ദ്ര ക​മ്മ​റ്റി​ക്ക് പ​ണം ന​ൽ​കി​യ​ത് 2009 ജ​നു​വ​രി 18നും ​ആ​ണെ​ന്നാ​ണു രേ​ഖ​യി​ൽ പ​റ​യു​ന്ന​ത്.

ര​ണ്ടു വ​ർ​ഷം മു​ൻ​പ് 2017 ൽ ​യെ​ദി​യൂ​ര​പ്പ​യും അ​ന്ത​രി​ച്ച ബി​ജെ​പി നേ​താ​വാ​യ അ​ന​ന്ത് കു​മാ​റും ന​ട​ത്തി​യ ഫോ​ണ്‍ സം​ഭാ​ഷ​ണം പു​റ​ത്തു വ​ന്നി​രു​ന്നു. അ​ന്ന് കോ​ഴ ന​ൽ​കി​യ വി​വ​രം യെ​ദി​യൂ​ര​പ്പ ഫോ​ണി​ൽ സം​സാ​രി​ക്കു​ന്ന​തോ​ടൊ​പ്പം ഒ​രു ഡ​യ​റി​യെ​ക്കു​റി​ച്ചും പ​രാ​മ​ർ​ശി​ക്കു​ന്നു​ണ്ട്. ഈ ​വി​വ​രം അ​ന്ന് കോ​ണ്‍​ഗ്ര​സും ക​ർ​ണാ​ട​ക​യി​ലെ പ്രാ​ദേ​ശി​ക പ​ത്ര​ങ്ങ​ളും ഉ​യ​ർ​ത്തി​യെ​ങ്കി​ലും ഡ​യ​റി സം​ബ​ന്ധി​ച്ച് പി​ന്നീ​ട് വി​വ​ര​മൊ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ, ഈ ​ഡ​യ​റി ആ​ദാ​യ​നി​കു​തി വ​കു​പ്പി​ന്‍റെ ക​സ്റ്റ​ഡി​യി​ലാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന വി​വ​രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.