വി​ദ്വേ​ഷ പ്ര​സം​ഗി​ക​ൾ​ക്കെ​തി​രേ എ​ന്തു ന​ട​പ​ടി​യെ​ടു​ത്തു?; തെ​ര. ക​മ്മീ​ഷ​നോ​ടു സു​പ്രീം​കോ​ട​തി
Monday, April 15, 2019 2:33 PM IST
ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ങ്ങ​ളി​ലെ വ​ർ​ഗീ​യ പ്ര​സം​ഗ​ങ്ങ​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ​തി​രേ വി​മ​ർ​ശ​ന​വു​മാ​യി സു​പ്രീം കോ​ട​തി. വി​ദ്വേ​ഷ പ്ര​സം​ഗം ന​ട​ത്തി​യ​വ​ർ​ക്കെ​തി​രെ എ​ന്തു ന​ട​പ​ടി സ്വീ​ക​രി​ച്ചെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നോ​ടു സു​പ്രീം​കോ​ട​തി ചോ​ദി​ച്ചു. ഉ​ത്ത​ർ​പ്ര​ദേ​ശ് മു​ഖ്യ​മ​ന്ത്രി യോ​ഗി ആ​ദി​ത്യ​നാ​ഥി​ന്‍റെ​യും, ബി​എ​സ്പി അ​ധ്യ​ക്ഷ മാ​യാ​വ​തി​യു​ടേ​യും വ​ർ​ഗീ​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ൻ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റെ ചോ​ദ്യം.

മാ​തൃ​കാ പെ​രു​മാ​റ്റ​ച്ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​ത​രെ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടോ എ​ന്ന വി​ഷ​യ​ത്തി​ലും കോ​ട​തി ചോ​ദ്യ​ങ്ങ​ളു​യ​ർ​ത്തി. മു​സ്ലിം​ക​ൾ കോ​ണ്‍​ഗ്ര​സി​ന് വോ​ട്ട് ചെ​യ്യ​രു​ത്, അ​ലി വേ​ണോ ബ​ജ്രം​ഗ​ബ​ലി വേ​ണോ എ​ന്നി​ങ്ങ​നെ​യു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കു​നേ​രെ തെ​ര​ഞ്ഞെ​ടു​പ്പു ക​മ്മീ​ഷ​നു ക​ണ്ണ​ട​ച്ച് നി​ൽ​ക്കു​വാ​ൻ സാ​ധി​ക്കി​ല്ലെ​ന്നു കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി.

എ​ന്നാ​ൽ, പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ മാ​ത്ര​മാ​ണ് പ​രാ​തി ഫ​യ​ൽ ചെ​യ്യാ​ൻ ക​ഴി​യു​ക എ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ കോ​ട​തി​യെ അ​റി​യി​ച്ചു. മ​തം, ജാ​തി എ​ന്നി​വ​യു​ടെ പേ​രി​ൽ വോ​ട്ട് അ​ഭ്യ​ർ​ഥി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ന​ട​പ​ടി വൈ​ക​രു​ത് എ​ന്ന് സു​പ്രീം കോ​ട​തി നി​ർ​ദേ​ശി​ച്ച​പ്പോ​ഴാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പെ​രു​മാ​റ്റ ച​ട്ട​ത്തി​ന്‍റെ അ​പ​ര്യാ​പ്ത ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.

ഇ​തോ​ടെ, മാ​തൃ​ക പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രെ ക​ടു​ത്ത ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ തെ​രെ​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന് അ​ധി​കാ​ര​മു​ണ്ടോ എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കു​മെ​ന്നു സു​പ്രീം കോ​ട​തി വ്യ​ക്ത​മാ​ക്കി. മാ​തൃ​കാ പെ​രു​മാ​റ്റ ച​ട്ടം ലം​ഘി​ക്കു​ന്ന​വ​ർ​ക്ക് എ​തി​രേ സ്വീ​ക​രി​ക്കാ​ൻ ക​ഴി​യു​ന്ന ന​ട​പ​ടി വി​ശ​ദീ​ക​രി​ക്ക​ണ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് നി​ർ​ദ്ദേ​ശി​ച്ചു. കേ​സ് കോ​ട​തി പി​ന്നീ​ട് പ​രി​ഗ​ണി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.