പി​എം മോ​ദി: "സി​നി​മ ക​ണ്ട് തീ​രു​മാ​നി​ക്കൂ’; തെ​ര. ക​മ്മീ​ഷ​നോ​ടു സു​പ്രീം​കോ​ട​തി
Monday, April 15, 2019 1:01 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​ത​ക​ഥ പ​റ​യു​ന്ന സി​നി​മ പി​എം ന​രേ​ന്ദ്ര മോ​ദി കാ​ണാ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നു സു​പ്രീം കോ​ട​തി നി​ർ​ദേ​ശം. ചി​ത്ര​ത്തി​നു വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍റെ ന​ട​പ​ടി​ക്കെ​തി​രേ ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​ക്ക​ൾ ന​ൽ​കി​യ ഹ​ർ​ജി​യി​ലാ​ണ് സു​പ്രീം കോ​ട​തി​യു​ടെ നി​ർ​ദേ​ശം.

ചി​ത്രം ക​ണ്ടു വി​ല​യി​രു​ത്തി​യ​ശേ​ഷം ഏ​പ്രി​ൽ 22-ന് ​മു​ന്പ് തീ​രു​മാ​നം മു​ദ്ര വ​ച്ച ക​വ​റി​ൽ സ​മ​ർ​പ്പി​ക്കാ​നും സു​പ്രീം കോ​ട​തി ക​മ്മീ​ഷ​നോ​ടു നി​ർ​ദേ​ശി​ച്ചു. ടി​ഡി​പി സ്ഥാ​പ​ക​ൻ എ​ൻ.​ടി. രാ​മ​റാ​വു​വി​നെ കു​റി​ച്ചു​ള്ള എ​ൻ​ടി​ആ​ർ, തെ​ല​ങ്കാ​ന മു​ഖ്യ​മ​ന്ത്രി കെ. ​ച​ന്ദ്ര​ശേ​ഖ​ര റാ​വു​വി​നെ കു​റി​ച്ചു​ള്ള ഉ​ദ്യ​മ സിം​ഹം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ൾ​ക്കും ഉ​ത്ത​ര​വ് ബാ​ധ​ക​മാ​ണ്.

ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് ത​ട​യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി നേ​ര​ത്തെ സു​പ്രീം കോ​ട​തി ത​ള്ളി​യി​രു​ന്നു. ചി​ത്രം റി​ലീ​സ് ചെ​യ്യു​ന്ന​ത് പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന്‍റെ ലം​ഘ​ന​മാ​വു​മോ എ​ന്ന് തീ​രു​മാ​നി​ക്കേ​ണ്ട​ത് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നാ​ണെ​ന്നും സു​പ്രീം കോ​ട​തി നി​രീ​ക്ഷി​ച്ചു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ത​ട​ഞ്ഞ​ത്. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പ് ക​ഴി​യു​ന്ന​തു​വ​രെ​യാ​ണ് വി​ല​ക്ക്.

വ്യാ​ഴാ​ഴ്ച പി​എം ന​രേ​ന്ദ്ര മോ​ദി റി​ലീ​സ് ചെ​യ്യാ​നാ​ണ് നി​ർ​മാ​താ​ക്ക​ൾ നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് ബു​ധ​നാ​ഴ്ച പ്ര​ദ​ർ​ശ​നാ​നു​മ​തി ന​ൽ​കി​യി​രു​ന്നു. ഒ​മം​ഗ് കു​മാ​ർ സം​വി​ധാ​നം ചെ​യ്ത ചി​ത്ര​ത്തി​ന് യു ​സ​ർ​ട്ടി​ഫി​ക്ക​റ്റാ​ണ് ന​ൽ​കി​യ​ത്. ബോ​ളി​വു​ഡ് ന​ട​ൻ വി​വേ​ക് ഒ​ബ്റോ​യി​യാ​ണ് ചി​ത്ര​ത്തി​ൽ മോ​ദി​യു​ടെ വേ​ഷം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.