ഗാ​സ​യി​ലെ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ ഇ​സ്ര​യേ​ലി​ന്‍റെ മി​സൈ​ൽ ആ​ക്ര​മ​ണം
Tuesday, March 26, 2019 8:15 AM IST
ടെ​ൽ അ​വീ​വ്: ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ൾ​ക്ക് ക​ന​ത്ത തി​രി​ച്ച​ടി ന​ല്‍​കി ഇ​സ്രാ​യേ​ല്‍. ഗാ​സാ മു​ന​മ്പി​ലു​ള്ള ഹ​മാ​സ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഇ​സ്രാ​യേ​ല്‍ വ്യോ​മ​സേ​ന ആ​ക്ര​മ​ണ​മ​ഴി​ച്ചു വി​ട്ടു. ഹ​മാ​സ് രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ ഓ​ഫീ​സും മി​ലി​ട്ട​റി ഇ​ന്‍റ​ലി​ജ​ൻ​സ് ഹെ​ഡ്കോ​ര്‍​ട്ടേ​ഴ്സും അ​ട​ക്ക​മു​ള്ള​വ ല​ക്ഷ്യ​മാ​ക്കി​യാ​യി​രു​ന്നു റോ​ക്ക​റ്റാ​ക്ര​മ​ണ​മെ​ന്ന് ഇ​സ്ര​യേ​ൽ പ്ര​തി​രോ​ധ സേ​ന അ​റി​യി​ച്ചു. ആ​ക്ര​മണ​ത്തി​ല്‍ ഏ​ഴു പേ​ര്‍​ക്ക് പ​രി​ക്കേ​റ്റ​താ​യി ഗാ​സ ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ​ദി​വ​സം ഹ​മാ​സ് തീ​വ്ര​വാ​ദി​ക​ളു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഗാ​സ മു​ന​മ്പി​ൽ നി​ന്ന് വി​ക്ഷേ​പി​ച്ച റോ​ക്ക​റ്റ് ഇ​സ്ര​യേ​ലി​ലെ വീ​ട് ത​ക​ർ​ത്തി​രു​ന്നു. ഹ​മാ​സി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നു​ള്ള തി​രി​ച്ച​ടി​യാ​ണ് ഇ​സ്ര​യേ​ൽ ന​ൽ​കി​യ​ത്. ഹ​മാ​സി​നോ​ട് ക്ഷ​മി​ക്കാ​നാ​കി​ല്ലെ​ന്നും ശ​ക്ത​മാ​യ ന​ട​പ​ടി എ​ടു​ക്കു​മെ​ന്നും ഇ​സ്രാ​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ന്യാ​മി​ന്‍ നെ​ത​ന്യാ​ഹു വാ​ഷിം​ഗ്ട​ണി​ൽ പ്ര​തി​ക​രി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ യു​എ​സ് പ​ര്യ​ട​നം വെ​ട്ടി​ക്കു​റ​ച്ച് നെ​ത​ന്യാ​ഹു ഇ​സ്ര​യേ​ലി​ലേ​ക്കു മ​ട​ങ്ങി​യി​രു​ന്നു.



ടെ​ൽ അ​വീ​വ് ന​ഗ​ര​ത്തി​നു വ​ട​ക്ക് 20 കി​ലോ​മീ​റ്റ​ർ അ​ക​ലെ​യു​ള്ള മി​ഷ്മെ​റെ​ത്തി​ലു​ള്ള വീ​ട്ടി​ലാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം അ​തി​രാ​വി​ലെ റോ​ക്ക​റ്റ് പ​തി​ച്ച​ത്. എ​ന്നാ​ൽ റോ​ക്ക​റ്റാ​ക്ര​മ​ണം ന​ട​ത്തി​യ​ത് ത​ങ്ങ​ളാ​ണെ​ന്നു​ള്ള ഇ​സ്ര​യേ​ലി​ന്‍റെ ആ​രോ​പ​ണം ഹ​മാ​സ് ത​ള്ളി​യി​രു​ന്നു. ഇ​സ്ര​യേ​ൽ കൂ​ടു​ത​ൽ സേ​ന​യെ നി​യോ​ഗി​ച്ച​തോ​ടെ ഹ​മാ​സ് കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്ന് ആ​ളു​ക​ളെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.