സി​റ്റിം​ഗ് എം​പി​ക്കു സീ​റ്റ് ന​ൽ​കി; രാ​ജ​സ്ഥാ​നി​ൽ ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി
Tuesday, March 26, 2019 5:42 AM IST
സി​ക്കാ​ർ: രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി പ​ട്ടി​ക​യെ ചൊ​ല്ലി പാ​ർ​ട്ടി യോ​ഗ​ത്തി​ൽ നേ​താ​ക്ക​ളു​ടെ കൈ​യാ​ങ്ക​ളി. സി​ക്കാ​ർ മ​ണ്ഡ​ല​ത്തി​ൽ സി​റ്റിം​ഗ് എം​പി​യാ​യ സു​മേ​ദാ​ന​ന്ദ സ​ര​സ്വ​തി​ക്കു സീ​റ്റ് ന​ൽ​കി​യ​തി​നെ​ച്ചൊ​ല്ലി​യാ​യി​രു​ന്നു ഏ​റ്റു​മു​ട്ട​ൽ.

സു​മേ​ദാ​ന​ന്ദ സ​ര​സ്വ​തി​ക്ക് വീ​ണ്ടും അ​വ​സ​രം ന​ൽ​കി​യ​തി​ൽ പാ​ർ​ട്ടി​യി​ൽ ഒ​രു വി​ഭാ​ഗ​ത്തി​ന് എ​തി​ർ​പ്പു​ണ്ടാ​യി​രു​ന്നു. തി​ങ്ക​ളാ​ഴ്ച യോ​ഗ​ത്തി​നാ​യി എ​ത്തി​യ​വ​ർ ത​മ്മി​ൽ ഇ​തു സം​ബ​ന്ധി​ച്ച് വാ​ക്കു​ത​ർ​ക്ക​മു​ണ്ടാ​യി. ഇ​ത് പി​ന്നീ​ട് കൈ​യാ​ങ്ക​ളി​യി​ലേ​ക്കു നീ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​രു​വി​ഭാ​ഗ​ങ്ങ​ളും ചേ​രി​തി​രി​ഞ്ഞ് മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ക​യും ചെ​യ്തു.

കൈ​യാ​ങ്ക​ളി​യു​ടെ വീ​ഡി​യോ ഇ​ന്‍റ​ർ​നെ​റ്റി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ സു​മേ​ദാ​ന​ന്ദ് മ​ണ്ഡ​ല​ത്തെ തി​രി​ഞ്ഞു​നോ​ക്കി​യി​ട്ടി​ല്ലെ​ന്ന് പ്ര​തി​ഷേ​ധ​ക്കാ​രി​ൽ ഒ​രാ​ളാ​യ സി​ല പ​രി​ഷ​ത് അം​ഗം ജ​ഗ്ദീ​ഷ് ലോ​റ കു​റ്റ​പ്പെ​ടു​ത്തി.

രാ​ജ​സ്ഥാ​നി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​ക​ളു​ടെ ആ​ദ്യ​പ​ട്ടി​ക പു​റ​ത്തു​വ​ന്ന​പ്പോ​ൾ 14 സി​റ്റിം​ഗ് എം​പി​മാ​ർ പ​ട്ടി​ക​യി​ൽ ഇ​ടം​പി​ടി​ച്ചി​രു​ന്നു. എ​ക വ​നി​താ എം​പി​യാ​യ സ​ന്തോ​ഷ് അ​ലാ​വ​ട്ടി​നു മാ​ത്ര​മാ​ണ് സീ​റ്റ് ന​ഷ്ട​പ്പെ​ട്ട​ത്. രാ​ജ​സ്ഥാ​നി​ലെ 25 മ​ണ്ഡ​ല​ങ്ങ​ളി​ലേ​ക്ക് ര​ണ്ടു ഘ​ട്ട​മാ​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.