ലെ​യ്സ​ൺ ഓ​ഫീ​സി​ലെ ഉ​ത്ത​ര​കൊ​റി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചെ​ത്തി
Tuesday, March 26, 2019 2:28 AM IST
സി​യൂ​ൾ: കെ​യ്സോം​ഗി​ലെ ലെ​യ്സ​ൺ ഓ​ഫീ​സി​ലെ ഉ​ത്ത​ര​കൊ​റി​യ​ൻ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ചെ​ത്തി. ലെ​യ്സ​ൺ ഓ​ഫീ​സി​ന്‍റെ പ്ര​വ​ർ​ത്ത​നം സാ​ധാ​ര​ണ നി​ല​യി​ലാ​യെ​ന്ന് കൊ​റി​യ​ൻ ഏ​കീ​ക​ര​ണ മ​ന്ത്രാ​ല​യം പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു. ഉ​ത്ത​ര​കൊ​റി​യ​യും ദ​ക്ഷി​ണ​കൊ​റി​യ​യും ത​മ്മി​ലു​ള്ള ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നു ല​ക്ഷ്യ​മി​ട്ട് സെ​പ്റ്റം​ബ​റി​ലാ​ണ് സം​യു​ക്ത ലെ​യ്സ​ൺ ഓ​ഫീ​സ് തു​റ​ന്ന​ത്.

യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പും ഉ​ത്ത​ര കൊ​റി​യ​യു​ടെ ഭ​ര​ണാ​ധി​കാ​രി കിം ​ജോം​ഗ് ഉ​ന്നും ത​മ്മി​ൽ ഹാ​നോ​യി​ൽ ന​ട​ന്ന ര​ണ്ടാം ഉ​ച്ച​കോ​ടി പ​രാ​ജ​യ​പ്പെ​ട്ട​തി​നു ശേ​ഷം ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ഉ​ത്ത​ര​കൊ​റി​യ ത​ങ്ങ​ളു​ടെ ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ച്ച​ത്. ഇ​ക്കാ​ര്യം ഏ​റെ അ​ഭ്യൂ​ഹ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യി​രു​ന്നു. യു​എ​സി​ന്‍റെ മേ​ൽ കൂ​ടു​ത​ൽ സ​മ്മ​ർ​ദം ചെ​ലു​ത്താ​നു​ള്ള ഉ​ത്ത​ര​കൊ​റി​യ​യു​ടെ ത​ന്ത്ര​മാ​യി​രു​ന്നു ഉ​ദ്യോ​ഗ​സ്ഥ​രെ പി​ൻ​വ​ലി​ക്ക​ൽ എ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ.

സി​യൂ​ളി​ൽ​നി​ന്ന് 60 കി​ലോ​മീ​റ്റ​റും പ്യോ​ഗ്യാം​ഗി​ൽ നി​ന്ന് 141 കി​ലോ​മീ​റ്റ​റും ദൂ​രെ ഇ​രു​കൊ​റി​യ​ക​ളെ​യും വേ​ർ​തി​രി​ക്കു​ന്ന നി​സൈ​നീ​കൃ​ത മേ​ഖ​ല​യോ​ടു ചേ​ർ​ന്നാ​ണ് ലെ​യ്സ​ൺ ഓ​ഫീ​സ് നി​ല​കൊ​ള്ളു​ന്ന​ത്. ര​ണ്ടു കൂ​ട്ട​ർ​ക്കും പ്ര​ത്യേ​കം പ്ര​ത്യേ​കം ഓ​ഫീ​സു​ക​ളും സം​യു​ക്ത കോ​ൺ​ഫ​റ​ൻ​സ് മു​റി​യും 24 മ​ണി​ക്കൂ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​ഫീ​സി​ലു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.