"പി​എം ന​രേ​ന്ദ്ര മോ​ദി': കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു
Monday, March 25, 2019 7:32 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ജീ​വി​തം ആ​സ്പ​ദ​മാ​ക്കി നി​ർ​മി​ച്ച "പി​എം ന​രേ​ന്ദ്ര മോ​ദി' എ​ന്ന സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചു. സി​നി​മ പു​റ​ത്തി​റ​ക്കു​ന്ന​ത് തെ​ര​ഞ്ഞെ​ടു​പ്പ് പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​മാ​ണെ​ന്നാ​ണ് കോ​ൺ​ഗ്ര​സി​ന്‍റെ വാ​ദം.

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ര്‍​ത്തി​യാ​വു​ന്ന​ത് വ​രെ ചി​ത്ര​ത്തി​ന്‍റെ പ്ര​ദ​ർ​ശ​നം നി​ർ​ത്തി​വ​യ്ക്ക​ണ​മെ​ന്നും കോ​ൺ​ഗ്ര​സ് ആ​വ​ശ്യ​പ്പെ​ടു​ന്നു. നേ​ര​ത്തേ, ഇ​തേ ആ​വ​ശ്യ​വു​മാ​യി ഡി​എം​കെ​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ സ​മീ​പി​ച്ചി​രു​ന്നു.

ഏ​പ്രി​ൽ അ​ഞ്ചി​ന് സിനിമ പു​റ​ത്തി​റ​ങ്ങു​മെ​ന്നാ​ണ് അ​ണി​യ​റ​ക്കാ​ർ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ചെ​റു​പ്പ​കാ​ലം മു​ത​ൽ പ്ര​ധാ​ന​മ​ന്ത്രി പ​ദം വ​രെ​യു​ള്ള ന​രേ​ന്ദ്ര മോ​ദി​യു​ടെ ഉ​യ​ർ​ച്ച ചി​ത്രീ​ക​രി​ക്കു​ന്ന സി​നി​മ ഹി​ന്ദി, തെ​ലു​ങ്ക്, ത​മി​ഴ് ഭാ​ഷ​ക​ളി​ലാ​ണി​റ​ങ്ങു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.