വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ രാ​ഹു​ലി​ന് ധൈ​ര്യ​മു​ണ്ടോ? വെ​ല്ലു​വി​ളി​ച്ച് ബി​ജെ​പി
Monday, March 25, 2019 6:38 PM IST
തിരുവനന്തപുരം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കാ​ൻ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യെ വെ​ല്ലു​വി​ളി​ക്കു​ന്നു​വെ​ന്ന് ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​എ​സ്.​ശ്രീ​ധ​ര​ൻ പി​ള്ള. രാ​ഹു​ൽ വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചാ​ൽ ബി​ഡി​ജെ​എ​സി​ന്‍റെ അ​നു​മ​തി​യോ​ടെ ഇ​വി​ടെ ശ​ക്ത​നാ​യ സ്ഥാ​നാ​ർ​ഥി​യെ രം​ഗ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ച്ചാ​ൽ സ്മൃ​തി ഇ​റാ​നി​യെ ഇ​വി​ടെ​യും എ​തി​രാ​ളി​യാ​യി കൊ​ണ്ടു​വ​രാ​ൻ ബി​ജെ​പി സം​സ്ഥാ​ന- ദേ​ശീ​യ നേ​തൃ​ത്വ​ങ്ങ​ൾ ആ​ലോ​ചി​ക്കു​ന്ന​താ​യി ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് ശ്രീ​ധ​ര​ൻ​പി​ള്ള​യു​ടെ വെ​ല്ലു​വി​ളി.

അ​തേ​സ​മ​യം, വ​യ​നാ​ട്ടി​ൽ രാ​ഹു​ൽ മ​ത്സ​രി​ക്കു​ന്ന​തി​നേ​ക്കു​റി​ച്ച് ഇ​തു​വ​രെ തീ​രു​മാ​ന​മൊ​ന്നു​മാ​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് വ​ക്താ​വ് ര​ൺ​ദീ​പ് സിം​ഗ് സു​ർ​ജെ​വാ​ല തി​ങ്ക​ളാ​ഴ്ച വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ രാ​ഹു​ൽ ഗാ​ന്ധി​യാ​ക​ട്ടെ ഇ​തേ​ക്കു​റി​ച്ച് പ്ര​തി​ക​രി​ച്ച​തു​മി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.