അ​ന​ധി​കൃ​ത ഫ്ലെ​ക്സ്: രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന് ഹൈ​ക്കോ​ട​തി
Monday, March 25, 2019 4:26 PM IST
കൊച്ചി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കെതിരേ ശക്തമായ നടപടി വേണമെന്ന് ഹൈക്കോടതി. നിയമ വിരുദ്ധമായി ഫ്ലെക്സ് സ്ഥാപിക്കുന്നവർക്കെതിരേ ക്രിമിനൽ കേസെടുക്കണം. ഇവരിൽ നിന്നും പിഴ ഈടാക്കണമെന്നും കേസെടുത്തില്ലെങ്കിൽ ഉത്തരവാദിത്വം പോലീസിനായിരിക്കുമെന്നും ജില്ലാ കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.

പ്ലാസ്റ്റിക് ഉൾപ്പെടുന്ന ഫ്ലെക്സ് ബോർഡുകളും മണ്ണിൽ അലിഞ്ഞു ചേരാത്ത സാമഗ്രികളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കരുതെന്ന് നേരത്തെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് ലംഘിക്കുന്നവർക്കെതിരേ നടപടി ഉറപ്പുവരുത്തണമെന്നാണ് കോടതി വ്യക്തമാക്കിയിരിക്കുന്നത്.

തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഹരിത പ്രോട്ടോക്കോൾ കർശനമായി പാലിക്കുമെന്നും ഫ്ലെക്സ് ബോർഡുകൾ ഉപയോഗിക്കാൻ പാടില്ലെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയും വ്യക്തമാക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.