എസ്എൻഡിപിയുടെ അന്തകനാണ് വെള്ളാപ്പള്ളിയെന്ന് സുധീരൻ
Monday, March 25, 2019 12:16 PM IST
തിരുവനന്തപുരം: എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ രൂക്ഷ വിമർശനവുമായി കെപിസിസി മുൻ അധ്യക്ഷൻ വി.എം.സുധീരൻ രംഗത്ത്. എസ്എൻഡിപി യോഗത്തിന്‍റെ അന്തകനാണ് വെള്ളാപ്പള്ളിയെന്ന് സുധീരൻ ആരോപിച്ചു. സ്വാർഥ ലക്ഷ്യങ്ങൾക്കും രാഷ്ട്രീയ കച്ചവടങ്ങൾക്കും വേണ്ടിയാണ് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി എന്ന പദവി വെള്ളാപ്പള്ളി ഉപയോഗിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.