ശ​ബ​രി​മ​ല: സു​പ്രീം​കോ​ട​തി​യി​ൽ സ​ർ​ക്കാ​രി​ന് തി​രി​ച്ച​ടി
Monday, March 25, 2019 11:16 AM IST
ന്യൂ​ഡ​ല്‍​ഹി: ശ​ബ​രി​മ​ല വി​ഷ​യ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സു​പ്രീം​കോ​ട​തി​യി​ൽ തി​രി​ച്ച​ടി. ശ​ബ​രി​മ​ല യു​വ​തീ​പ്ര​വേ​ശ​നവു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള റി​ട്ട് ഹ​ര്‍​ജി​ക​ള്‍ സു​പ്രീം​കോ​ട​തി​യി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്ന സം​സ്ഥാ​ന​സ​ര്‍​ക്കാ​രി​ന്‍റെ ആ​വ​ശ്യം കോ​ട​തി ത​ള്ളി.

ചീ​ഫ് ജ​സ്റ്റീ​സ് ര​ഞ്ജ​ന്‍ ഗൊ​ഗോ​യ് അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചാ​ണ് ഹ​ർ​ജി പ​രി​ഗ​ണി​ച്ച​ത്. ഹൈ​ക്കോ​ട​തി​യു​ടെ തീ​രു​മാ​ന​ത്തി​ൽ ഇ​ട​പെ​ടാ​നാ​കി​ല്ല. സ​ർ​ക്കാ​രി​ന് വേ​ണ​മെ​ങ്കി​ൽ ഹൈ​ക്കോ​ട​തി​യെ സ​മീ​പ​ക്കാ​മെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് ഉ​ത്ത​ര​വി​ട്ടു.

ശ​ബ​രി​മ​ല നി​രീ​ക്ഷ​ണ സ​മി​തി​യെ ഹൈ​ക്കോ​ട​തി നി​യ​മി​ച്ച ന​ട​പ​ടി​ പുനഃപരിശോധിക്കണമെന്ന സർക്കാരിന്‍റെ ആവശ്യത്തിൽ ഇ​ട​പെ​ടാ​നി​ക്കി​ല്ലെ​ന്നും ചീ​ഫ് ജ​സ്റ്റീ​സ് അ​റി​യി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​ഹ​ർ​ജി പി​ൻ​വ​ലി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് കോ​ട​തി​യെ അ​റി​യി​ച്ചു.

ഹൈക്കോടതിയുടെ അധികാരങ്ങളിൽ ഇടപെടില്ലെന്നും ഇക്കാര്യത്തിൽ അന്തിമതീരുമാനം ഹൈക്കോടതിയുടേത് തന്നെയാകുമെന്നും സുപ്രീംകോടതി വ്യക്തമാക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.