ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ച്ച് ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ
Monday, March 25, 2019 10:17 AM IST
ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ക​രു​ത്ത് വ​ർ​ധി​പ്പി​ച്ച് ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ. അ​മേ​രി​ക്ക​ൻ നി​ർ​മി​ത അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ളു​ള്ള ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഇ​ന്ന് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കും. ച​ണ്ഡിഗ​ഡി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ വ്യോ​മ​സേ​ന മേ​ധാ​വി ബി.​എ​സ് ധ​നോ ഹെ​ലി​കോ​പ്ട​റു​ക​ൾ അ​വ​ത​രി​പ്പി​ക്കും.

നാ​ല് ഹെ​ലി​കോ​പ്റ്റ​റു​ക​ളാ​ണ് ഇ​ന്ന് ഇ​ന്ത്യ​ൻ വ്യോ​മ​സേ​ന​യു​ടെ ഭാ​ഗ​മാ​കു​ന്ന​ത്. 15 ഹെ​ലി​കോ​പ്റ്റ​റു​ക​ൾ വാ​ങ്ങാ​നാ​ണ് ഇ​ന്ത്യ അ​മേ​രി​ക്ക​യു​മാ​യി ക​രാ​റൊ​പ്പി​ട്ട​ത്.

ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റി​ന്‍റെ ന​വീ​ന പ​തി​പ്പാ​ണ് ഇ​ന്ത്യ വാ​ങ്ങു​ന്ന​ത്. മ​ണി​ക്കൂ​റി​ൽ 302 കി​ലോ​മീ​റ്റ​റാ​ണ് പ​ര​മാ​വ​ധി വേ​ഗം. 23,000 കി​ലോ സാ​ധ​ന​ങ്ങ​ളും വ​ഹി​ച്ചു​കൊ​ണ്ട് പ​റ​ക്കാ​നും ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റി​നാ​കും. 6100 മീ​റ്റ​ർ ഉ​യ​ര​ത്തി​ൽ വ​രെ പ​റ​ക്കാ​നും സാ​ധി​ക്കും. 33 മു​ത​ൽ 35 വ​രെ സൈ​നി​ക​രെ​യും വ​ഹി​ക്കാ​നാ​വും.

യു​എ​സ്, ഓ​സ്ട്രേ​ലി​യ, അ​ർ​ജ​ന്‍റീ​ന, ഇ​റാ​ൻ, ഇ​റ്റ​ലി, ജ​പ്പാ​ൻ തു​ട​ങ്ങി 18 രാ​ജ്യ​ങ്ങ​ൾ ചി​നൂ​ക് ഹെ​ലി​കോ​പ്റ്റ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. ടാ​ങ്കു​ക​ള​ട​ക്ക​മു​ള്ള യു​ദ്ധ​സാ​മ​ഗ്രി​ക​ളു​മാ​യി പ​റ​ക്കാ​നു​ള്ള ശേ​ഷിയും ഇ​വ​യ്ക്കു​ണ്ട്. വ്യോ​മ​സേ​ന​യു​ടെ ശേ​ഷി വ​ൻ തോ​തി​ൽ കൂ​ട്ടാ​ൻ ചി​നൂ​കി​നു ക​ഴി​യു​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.