ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പി​ൽ കൊല്ലപ്പെട്ട അ​ൻ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു
Monday, March 25, 2019 8:52 AM IST
കൊ​ച്ചി: ന്യൂ​സീ​ല​ൻ​ഡി​ലെ ക്രൈ​സ്റ്റ് ച​ർ​ച്ച് ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട കൊ​ടു​ങ്ങ​ല്ലൂ​ർ സ്വ​ദേ​ശി​നി അ​ൻ​സി അ​ലി ബാ​വ​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ച്ചു. തി​ങ്ക​ളാ​ഴ്ച പു​ല​ർ​ച്ചെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം പി​ന്നീ​ട് തി​രു​വ​ള്ളൂ​രി​ലു​ള്ള ഭ​ർ​ത്താ​വി​ന്‍റെ വീ​ട്ടി​ലേ​ക്ക് കൊ​ണ്ട് പോ​യി.

കൊ​ടു​ങ്ങ​ല്ലൂ​രി​ലെ ക​മ്മ്യൂ​ണി​റ്റി ഹാ​ളി​ൽ മൃ​ത​ദേ​ഹം പൊ​തു ദ​ർ​ശ​ന​ത്തി​നു​വ​യ്ക്കും. ഭ​ർ​ത്താ​വി​നൊ​പ്പം ക്രൈ​സ്റ്റ്ച​ർ​ച്ചി​ലെ മു​സ്ലിം പ​ള്ളി​ക്കു സ​മീ​പ​മാ​യി​രു​ന്നു ഇ​വ​ർ താ​മ​സി​ച്ചി​രു​ന്ന​ത്. മാ​ട​വ​ന തി​രു​വ​ള്ളൂ​ർ പൊ​ന്നാ​ത്ത് അ​ബ്ദു​ൽ നാ​സ​റി​ന്‍റെ ഭാ​ര്യ​യാ​ണ്. ന്യൂ​സി​ല​ൻ​ഡി​ൽ കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ എം.​ടെ​ക് വി​ദ്യാ​ർ​ഥി​നി​യാ​യി​രു​ന്നു അ​ൻ​സി.

ക്രൈ​സ്റ്റ്ച​ർ​ച്ച് വെ​ടി​വ​യ്പി​ൽ അ​ഞ്ച് ഇ​ന്ത്യ​ക്കാ​രാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സെ​ൻ​ട്ര​ൽ ക്രൈ​സ്റ്റ് ച​ർ​ച്ചി​ലെ അ​ൽ നൂ​ർ മ​സ്ജി​ദി​ൽ 41 പേ​രും സ​മീ​പ​ത്തെ ലി​ൻ​വു​ഡ് ഇ​സ്ലാ​മി​ക് സെ​ന്‍റ​റി​ലെ മോ​സ്കി​ൽ എ​ട്ടു പേ​രു​മാ​ണു കൊ​ല്ല​പ്പെ​ട്ട​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.