വ​യ​നാ​ടി​ന്‍റെ മ​ന​സ​റി​യാ​ൻ രാ​ഹു​ൽ വ​രു​മോ, ഇ​ല്ല​യോ? തീ​രു​മാ​നം ഇ​ന്ന്
Monday, March 25, 2019 8:14 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​മോ എ​ന്ന​തി​ൽ തീ​രു​മാ​നം ഇ​ന്ന​റി​യാം. രാ​ഹു​ൽ ത​ങ്ങ​ളു​ടെ സം​സ്ഥാ​ന​ത്തു മ​ത്സ​രി​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി ക​ർ​ണാ​ട​ക​യും ത​മി​ഴ്നാ​ടും ആ​ന്ധ്ര​യും രം​ഗ​ത്തെ​ത്തി​യ​തോ​ടെ​യാ​ണ് ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​നം വൈ​കു​ന്ന​ത്.

ഇ​ന്നു ചേ​രു​ന്ന കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​സ​മി​തി യോ​ഗ​ത്തി​ലും തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി യോ​ഗ​ത്തി​ലും രാ​ഹു​ലി​ന്‍റെ വ​യ​നാ​ട്ടി​ലെ സ്ഥാ​നാ​ർ​ഥി​ത്വ വി​ഷ​യം ച​ർ​ച്ച​യാ​കും. രാ​ഹു​ലി​ന്‍റെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യം തീ​രു​മാ​ന​മാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ന​ലെ പു​റ​ത്തി​റ​ങ്ങി​യ ഒ​ൻ​പ​താ​മ​ത് സ്ഥാ​നാ​ർ​ഥി​പ്പ​ട്ടി​ക​യി​ലും വ​യ​നാ​ട്, വ​ട​ക​ര മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് ഉ​ൾ​പ്പെ​ട്ടി​ട്ടി​ല്ല.

അ​മേ​ഠി​യെ​ക്കൂ​ടാ​തെ വ​യ​നാ​ട്ടി​ലും മ​ത്സ​രി​ക്ക​ണ​മെ​ന്ന കേ​ര​ള നേ​താ​ക്ക​ളു​ടെ അ​ഭ്യ​ർ​ഥ​ന രാ​ഹു​ലും കോ​ണ്‍​ഗ്ര​സ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മി​തി​യും സ​ജീ​വ​മാ​യി പ​രി​ഗ​ണി​ക്കു​ന്നു​ണ്ട്. എ​ന്നാ​ൽ, ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​തു രാ​ഹു​ൽ ത​ന്നെ​യാ​ണെ​ന്നു ഹൈ​ക്ക​മാ​ൻ​ഡ് നേ​താ​ക്ക​ൾ പ​റ​യു​ന്നു.

ബി​ജെ​പി​ക്കെ​തി​രേ​യു​ള്ള പോ​രാ​ട്ട​ത്തി​ന് ആ​വേ​ശം പ​ക​രാ​ൻ രാ​ഹു​ൽ ദ​ക്ഷി​ണേ​ന്ത്യ​ൻ സം​സ്ഥാ​ന​ത്തു മ​ത്സ​രി​ക്കു​ന്ന​തി​നെ മി​ക്ക നേ​താ​ക്ക​ളും അ​നു​കൂ​ലി​ക്കു​ന്നു​ണ്ടെ​ങ്കി​ലും വ​യ​നാ​ട്ടി​ന്‍റെ കാ​ര്യ​ത്തി​ൽ എ​തി​ര​ഭി​പ്രാ​യ​മു​ണ്ടെ​ന്നാ​ണ് ചി​ല റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. വ​യ​നാ​ട്ടി​ൽ മ​ത്സ​രി​ക്കു​ന്ന​ത് സു​ര​ക്ഷി​ത മ​ണ്ഡ​ലം തേ​ടി​യു​ള്ള നീ​ക്ക​മാ​യി ബി​ജെ​പി പ്ര​ച​രി​പ്പി​ക്കു​മെ​ന്നും അ​വ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.