ച​വാ​നു മു​ന്നി​ൽ നേ​തൃ​ത്വം മു​ട്ടു​മ​ട​ക്കി; ച​ന്ദ്ര​പൂ​രി​ൽ കോ​ണ്‍​ഗ്ര​സ് സ്ഥാ​നാ​ർ​ഥി​യെ മാ​റ്റി
Monday, March 25, 2019 5:52 AM IST
ന്യൂ​ഡ​ൽ​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​ന​ത്തി​ൽ തി​രു​ത്ത​ലു​മാ​യി കോ​ണ്‍​ഗ്ര​സ്. ച​ന്ദ്ര​പൂ​രി​ൽ വി​നാ​യ​ക ബാ​ഗ്ഡേ​യെ നീ​ക്കി ശി​വ​സേ​ന​യി​ൽ​നി​ന്നെ​ത്തി​യ സു​രേ​ഷ് ധ​നോ​ർ​ക്ക​റി​ന് അ​വ​സ​രം ന​ൽ​കി. കേ​ന്ദ്ര​മ​ന്ത്രി​യും സി​റ്റിം​ഗ് എം​പി​യു​മാ​യ ബി​ജെ​പി​യു​ടെ ഹ​ൻ​സ്രാ​ജ് ആ​ഹി​റാ​ണ് ഇ​വി​ടെ എ​തി​ർ സ്ഥാ​നാ​ർ​ഥി.

മ​ഹാ​രാ​ഷ്ട്ര മു​ൻ മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ അ​ശോ​ക് ച​വാ​ന്‍റെ ഒ​രു ഓ​ഡി​യോ ക്ലി​പ്പ് ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വ​ന്നി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണു സ്ഥാ​നാ​ർ​ഥി​ക​ളെ മാ​റ്റി​നി​യ​മി​ച്ച​ത്. ച​ന്ദ്ര​പു​ർ ലോ​ക്സ​ഭ മ​ണ്ഡ​ല​ത്തി​ലെ സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ശോ​ക് ച​വാ​നു​ള്ള അ​തൃ​പ്തി​യാ​ണ് ഓ​ഡി​യോ ക്ലി​പ്പി​ൽ​നി​ന്നു വ്യ​ക്ത​മാ​വു​ന്ന​ത്.

കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​യി​ലെ ആ​രും താ​ൻ പ​റ​യു​ന്ന​തു കേ​ൾ​ക്കു​ന്നി​ല്ലെ​ന്നും ഇ​തി​ൽ ത​നി​ക്ക് അ​തൃ​പ്തി​യു​ണ്ടെ​ന്നും അ​ശോ​ക് ച​വാ​ൻ പ​റ​യു​ന്നു. ച​ന്ദ്ര​പൂ​രി​ൽ​നി​ന്നു ബാ​ഗ്ഡേ​യെ മ​ത്സ​രി​പ്പി​ക്ക​രു​തെ​ന്ന ത​ന്‍റെ ആ​വ​ശ്യം ആ​രും ചെ​വി​ക്കൊ​ള്ളു​ന്നി​ല്ല. അ​തി​നാ​ൽ പാ​ർ​ട്ടി​യി​ൽ​നി​ന്നു രാ​ജി​വ​യ്ക്കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​ന്നു​വെ​ന്ന് അ​ശോ​ക് ച​വാ​ൻ പ​റ​യു​ന്ന​താ​യി ഓ​ഡി​യോ​യി​ലു​ണ്ട്.

മ​റ്റൊ​രു നീ​ക്ക​ത്തി​ൽ ഹിം​ഗോ​ളി എം​പി രാ​ജി​വ് സ​താ​വി​നെ മാ​റ്റി പ​ക​രം ശി​വ​സേ​ന​യി​ൽ​നി​ന്നെ​ത്തി​യ സു​ഭാ​ഷ് വാ​ങ്ക​ഡെ​യെ സ്ഥാ​നാ​ർ​ഥി​യാ​യി പ്ര​ഖ്യാ​പി​ച്ചു. ഗു​ജ​റാ​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള​തി​നാ​ൽ ത​ന്നെ ഒ​ഴി​വാ​ക്ക​ണ​മെ​ന്ന സ​താ​വി​ന്‍റെ അ​ഭ്യ​ർ​ഥ​ന മാ​നി​ച്ചാ​ണു കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ ന​ട​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.