എ​സ്എ​ഫ്ഐ-​എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ കാ​ന്പ​സി​ൽ ഏ​റ്റു​മു​ട്ടി; 17 പേ​ർ​ക്കു പ​രി​ക്ക്
Monday, March 25, 2019 5:18 AM IST
ഷിം​ല: ഹി​മാ​ച​ൽ പ്ര​ദേ​ശ് യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സി​ൽ എ​ബി​വി​പി-​എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി. ഞാ​യ​റാ​ഴ്ച​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ 17 പേ​ർ​ക്കു പ​രി​ക്കേ​റ്റു.

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ഗ്രൗ​ണ്ടി​ൽ ആ​ർ​എ​സ്എ​സ് ശാ​ഖാ യോ​ഗം ചേ​ർ​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണു ത​ർ​ക്കം ഉ​ട​ലെ​ടു​ത്ത​ത്. ശാ​ഖ​യു​ടെ യോ​ഗം ന​ട​ക്കു​ന്പോ​ൾ എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ വാ​ളു​ക​ളു​മാ​യി ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്നും നാ​ലു പേ​ർ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും എ​ബി​വി​പി യൂ​ണി​വേ​ഴ്സി​റ്റി കാ​ന്പ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ശ്വ​നി താ​ക്കു​ർ പ​റ​ഞ്ഞു.

എ​ന്നാ​ൽ എ​സ്എ​ഫ്ഐ​യു​ടെ വാ​ദം മ​റി​ച്ചാ​ണ്. ഗ്രൗ​ണ്ടി​ൽ ക്രി​ക്ക​റ്റ് ക​ളി​ക്കു​ക​യാ​യി​രു​ന്ന​വ​രി​ൽ ഒ​രാ​ളെ ഒ​രു ആ​ർ​എ​സ്എ​സ് നേ​താ​വ് മ​ർ​ദി​ച്ചെ​ന്നും ഇ​ത് ചോ​ദ്യം ചെ​യ്യ​വെ ആ​ർ​എ​സ്എ​സ്, എ​ബി​വി​പി പ്ര​വ​ർ​ത്ത​ക​ർ ത​ങ്ങ​ളെ ലാ​ത്തി ഉ​പ​യോ​ഗി​ച്ചു മ​ർ​ദി​ക്കു​ക​യു​മാ​യി​രു​ന്നെ​ന്നും എ​സ്എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​ർ ആ​രോ​പി​ച്ചു.

ഇ​രു വി​ഭാ​ഗ​ങ്ങ​ളും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ വെ​വ്വേ​റെ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ ആ​രെ​യും അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.