രാ​ഹു​ൽ അ​ഴി​മ​തി​ക്കാ​ര​ൻ, വ​രു​മാ​ന വ​ർ​ധ​ന​വ് സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കും: ബി​ജെ​പി
Monday, March 25, 2019 1:59 AM IST
ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് സ​ത്യ​വാ​ങ്മൂ​ലം സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​മെ​ന്ന് ബി​ജെ​പി. 2004-നും 2014-​നും ഇ​ട​യി​ൽ രാ​ഹു​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് ക​ഴി​ഞ്ഞ ദി​വ​സം ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് വി​ഷ​യം സ​ജീ​വ​മാ​ക്കി നി​ർ​ത്താ​ൻ ബി​ജെ​പി ശ്ര​മി​ക്കു​ന്ന​ത്.

രാ​ഹു​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ വ​ൻ വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന് ബി​ജെ​പി ദേ​ശീ​യ വ​ക്താ​വ് സം​പി​ത് പ​ത്ര പ​റ​ഞ്ഞു. എ​ന്നാ​ൽ ഈ ​ആ​രോ​പ​ണം തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളൊ​ന്നും പു​റ​ത്തു​വി​ടാ​ൻ ബി​ജെ​പി നേ​താ​വി​നാ​യി​ല്ല. ഇ​തു സം​ബ​ന്ധി​ച്ചു മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ ചോ​ദ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​പ്പോ​ൾ, ത​നി​ക്കെ​തി​രേ മാ​ന​ന​ഷ്ട​ക്കേ​സ് കൊ​ടു​ക്കാ​ൻ പ​ത്ര രാ​ഹു​ലി​നെ വെ​ല്ലു​വി​ളി​ച്ചു. വ​സ്തു​ത​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് താ​ൻ കാ​ര്യ​ങ്ങ​ൾ പ​റ​യു​ന്ന​തെ​ന്നും പ​ത്ര പ​റ​ഞ്ഞു.

2004-ൽ 55 ​ല​ക്ഷ​മാ​യി​രു​ന്ന രാ​ഹു​ലി​ന്‍റെ വ​രു​മാ​നം പ​ത്തു വ​ർ​ഷ​ത്തി​നു​ശേ​ഷം ഒ​ന്പ​തു കോ​ടി​യാ​യി വ​ർ​ധി​ച്ചെ​ന്നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ബി​ജെ​പി ആ​രോ​പി​ച്ച​ത്. എം​പി മാ​ത്ര​മാ​യ രാ​ഹു​ലി​ന്‍റെ വ​രു​മാ​ന​ത്തി​ൽ ഈ ​വ​ർ​ധ​ന​വ് സം​ഭ​വി​ച്ച​തെ​ങ്ങ​നെ എ​ന്നാ​ണു ബി​ജെ​പി​യു​ടെ ചോ​ദ്യം. രാ​ഹു​ലി​ന്‍റെ അ​ഴി​മ​തി തു​റ​ന്നു​കാ​ട്ടാ​ൻ വ​രും ദി​വ​സ​ങ്ങ​ളി​ൽ പ​ത്ര​സ​മ്മേ​ള​ന​ങ്ങ​ൾ വി​ളി​ക്കു​മെ​ന്നും പ​ത്ര പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.