കാ​വ​ൽ​ക്കാ​ര​നും പാ​ർ​ട്ടി​യും വീ​ണ്ടും മോ​ഷ്ടി​ച്ചു; ഇ​ത്ത​വ​ണ വെ​ബ്സൈ​റ്റ് മോ​ഷ​ണം
Sunday, March 24, 2019 11:22 PM IST
ന്യൂ​ഡ​ൽ​ഹി: ഹാ​ക്ക് ചെ​യ്യ​പ്പെ​ട്ട ഔ​ദ്യോ​ഗി​ക വെ​ബ്‌​സൈ​റ്റ് പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​തി​ന്‍റെ സ​മാ​ധാ​ന​ത്തി​ലി​രു​ന്ന ബി​ജെ​പി​ക്ക് വീ​ണ്ടും ത​ല​വേ​ദ​ന. വെ​ബ്സൈ​റ്റ് തി​രി​ച്ചെ​ടു​ത്ത​പ്പോ​ൾ ബി​ജെ​പി ത​ങ്ങ​ളു​ടെ ടെം​പ്ലേ​റ്റ് ത​ട്ടി​യെ​ടു​ത്തെ​ന്ന പ​രാ​തി​യു​മാ​യി ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ നി​ന്നു​ള്ള വെ​ബ് ഡി​സൈ​ൻ ക​മ്പ​നി രം​ഗ​ത്തെ​ത്തി. ഡി​സൈ​ൻ ചെ​യ്ത ക​മ്പ​നി​യു​ടെ പേ​രു പാ​ർ​ട്ടി മ​റ​ച്ചു​വ​ച്ച് ത​ങ്ങ​ളു​ടെ ഉ​ത്പ​ന്നം അ​തേ​പ​ടി പ​ക​ര്‍​ത്തി​യെ​ന്ന് ഡ​ബ്ല്യു3 ലേ​ഔ​ട്ട്സ് ആ​രോ​പി​ച്ചു.

ബി​ജെ​പി​യു​ടെ സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക​യു​മാ​യാ​ണ് ര​ണ്ടാ​ഴ്ച്ച​യ്ക്ക് ശേ​ഷം വെ​ബ്‌​സൈ​റ്റ് താ​ത്കാ​ലി​ക​മാ​യി പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​യ​ത്. ബി​ജെ​പി​യു​ടെ ഐ​ടി സെ​ൽ ത​ങ്ങ​ളു​ടെ ടെം​പ്ലേ​റ്റ് ഉ​പ​യോ​ഗി​ച്ച​തി​ല്‍ ആ​ദ്യം സ​ന്തോ​ഷം തോ​ന്നി​യി​രു​ന്നു. എ​ന്നാ​ൽ പ്ര​തി​ഫ​ലം ന​ൽ​കാ​തെ ബാ​ക്ക്‌‍​ലി​ങ്ക് ഒ​ഴി​വാ​ക്കി​യ​ശേ​ഷ​മാ​ണു ഞ​ങ്ങ​ളു​ടെ ടെം​പ്ലേ​റ്റ് അ​വ​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. നി​ർ​മാ​താ​ക്ക​ളു​ടെ പേ​ര് പോ​ലും ന​ല്‍​കാ​ന്‍ ബി​ജെ​പി ത​യാ​റാ​യി​ട്ടി​ല്ലെ​ന്നും ക​മ്പ​നി പ​രാ​തി​പ്പെ​ടു​ന്നു.

നി​ര്‍​മാ​താ​ക്ക​ളെ തി​രി​ച്ച​റി​യാ​നു​ള്ള സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം നീ​ക്കം ചെ​യ്തി​ട്ടു​ണ്ട്. ക​മ്പ​നി​യു​ടെ പേ​രും ബാ​ക്ക്‌​ലി​ങ്കും ഒ​ഴി​വാ​ക്കി. പ​ക്ഷേ ബി​ജെ​പി ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്ന​ത് സ്ഥാ​പ​ന​ത്തി​ന്‍റെ കോ​ഡ് ത​ന്നെ​യാ​ണ്. പേ​ജി​ന്‍റെ സോ​ഴ്സ്കോ​ഡി​ൽ ഇ​ക്കാ​ര്യം സ്പ​ഷ്ട​മാ​ണ്. നി​ർ​മാ​താ​ക്ക​ളു​ടെ പേ​ര് കൂ​ടി ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ബി​ജെ​പി ത​യ്യാ​റാ​ക​ണ​മെ​ന്നും ഡ​ബ്ല്യു3 ലേ​ഔ​ട്ട്സ് ട്വി​റ്റ​റി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു.

അ​വ​ർ ഇ​പ്പോ​ൾ സൈ​റ്റ് കോ​ഡ് പൂ​ർ​ണ​മാ​യും മാ​റ്റി​യേ​ക്കാം. രാ​ജ്യ​ത്തി​ന്‍റെ കാ​വ​ല്‍​ക്കാ​ര​ന്‍(​ചൗ​ക്കി​ദാ​ർ) എ​ന്ന് സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന നേ​താ​വി​ന്‍റെ പാ​ർ​ട്ടി ഇ​ത്ത​ര​മൊ​രു കാ​ര്യം ചെ​യ്യു​ന്ന​ത് അ​ത്ഭു​ത​മാ​ണ്. ഒ​രു ചെ​റി​യ സ്ഥാ​പ​ന​ത്തി​ന്‍റെ ചോ​ര​യും നീ​രു​മാ​ണ് മോ​ഷ്ടി​ച്ച​ത്. എ​ന്നാ​ൽ ത​ങ്ങ​ൾ വ​ഞ്ചി​ക്ക​പ്പെ​ട്ടു​വെ​ന്ന മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ അ​വ​ഗ​ണി​ച്ചെ​ന്നും ക​മ്പ​നി ട്വീ​റ്റ് ചെ​യ്തു.



സം​ഭ​വം പു​റ​ത്തു​വ​ന്ന​തോ​ടെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ അ​ട​ക്കം ബി​ജെ​പി​ക്കെ​തി​രെ ക​ടു​ത്ത വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​രു​ന്ന​ത്. കോ​ൺ​ഗ്ര​സ് നേ​താ​വ് ദി​വ്യ സ്പ​ന്ദ​ന ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ബി​ജെ​പി​ക്കെ​തി​രെ രം​ഗ​ത്തെ​ത്തി. അ​തേ​സ​മ​യം ബി​ജെ​പി​യു​ടെ ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണം ഇ​നി​യും പു​റ​ത്തു​വ​ന്നി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.