ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചത് ബോ​ധ​പൂ​ർ​വ്വം; "മോ​ദി' നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ ശ​ബാ​ന ആ​സ്മി
Sunday, March 24, 2019 10:24 PM IST
ന്യൂ​ഡ​ൽ​ഹി: "പി​എം ന​രേ​ന്ദ്ര മോ​ദി' സി​നി​മ​യി​ൽ ക​വി​യും ഗാ​ന​ര​ച​യി​താ​വു​മാ​യ ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ച സം​ഭ​വ​ത്തി​ൽ നി​ർ​മാ​താ​ക്ക​ൾ​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി ഭാ​ര്യ​യും ന​ടി​യു​മാ​യ ശ​ബാ​ന ആ​സ്മി രം​ഗ​ത്ത്. ഗാ​ന​ര​ച​യി​താ​ക്ക​ളു​ടെ കൂ​ട്ട​ത്തി​ൽ സെ​ൻ​സ​ർ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പ്ര​സൂ​ൺ ജോ​ഷി, സ​മീ​ർ, അ​ഭേ​ന്ദ്ര​കു​മാ​ർ ഉ​പാ​ധ്യാ​യ, സ​ർ​ദാ​ര എ​ന്നി​വ​രു​ടെ പേ​രു​ക​ൾ​ക്കൊ​പ്പ​മാ​ണ് ചി​ത്ര​ത്തി​ൽ പാ​ട്ടെ​ഴു​താ​ത്ത ജാ​വേ​ദ് അ​ക്ത​റി​ന്‍റെ​യും പേ​ര് കൊ​ടു​ത്തി​രി​ക്കു​ന്ന​ത്.

ജാ​വേ​ദ് അ​ക്ത​റി​ന്‍റെ പേ​രു​ൾ​പ്പെ​ടു​ത്തി പൊ​തു​ജ​ന​ങ്ങ​ളെ തെ​റ്റു​ധ​രി​പ്പി​ക്കാ​നു​ള്ള ശ്ര​മ​മാ​ണി​തെ​ന്ന് വ്യ​ക്ത​മാ​ണെ​ന്ന് ശ​ബാ​ന ആ​സ്മി ട്വീ​റ്റ് ചെ​യ്തു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പേ​ര് നി​ർ​മാ​താ​ക്ക​ൾ ബോ​ധ​പൂ​ർ​വം ഉ​ൾ​പ്പെ​ടു​ത്തി​യ​താ​ണ്. 'പി​എം ന​രേ​ന്ദ്ര​മോ​ദി' സി​നി​മ​യ്ക്ക് വേ​ണ്ടി ജാ​വേ​ദ് അ​ക്ത​ർ ഗാ​നം ര​ചി​ച്ചി​ട്ടി​ല്ല. ഈ​ശ്വ​ർ അ​ള്ളാ തേ​രേ ജ​ഹാ​ൻ മേ ​എ​ന്ന ഗാ​നം 1947 എ​ർ​ത്ത് എ​ന്ന ചി​ത്ര​ത്തി​ലേ​ത് ആ​ണെ​ന്നും ശ​ബാ​ന ആ​സ്മി ചൂ​ണ്ടി​ക്കാ​ട്ടി.

‘പി​എം ന​രേ​ന്ദ്ര മോ​ദി’ എ​ന്ന സി​നി​മ ഒ​രു ഗാ​നം പോ​ലും ര​ചി​ച്ചി​ട്ടി​ല്ലെ​ന്നാ​ണ് ജാ​വേ​ദ് അ​ക്ത​ർ ക​ഴി​ഞ്ഞ ദി​വ​സം ട്വി​റ്റ​റി​ലൂ​ടെ പ്ര​തി​ക​രി​ച്ച​ത്. ‘സി​നി​മ​യു​ടെ പോ​സ്റ്റ​റി​ൽ പേ​ര് ക​ണ്ട​പ്പോ​ൾ ഞെ​ട്ടി​പ്പോ​യി. അ​തി​ൽ ഒ​രു ഗാ​നം പോ​ലും താ​ൻ എ​ഴു​തി​യി​ട്ടി​ല്ല ജാ​വേ​ദ് അ​ക്ത​ർ പ്ര​തി​ക​രി​ച്ചി​രു​ന്നു. പി​ന്നാ​ലെ ത​ന്‍റെ അ​നു​വാ​ദം കൂ​ടാ​തെ​യാ​ണ് മോ​ദി സി​നി​മ​യു​ടെ ടൈ​റ്റി​ൽ കാ​ർ​ഡി​ൽ ത​ന്‍റെ പേ​ര് ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി മ​റ്റൊ​രു ഗാ​ന​ര​ച​യി​താ​വാ​യ സ​മീ​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

ഒ​മം​ഗ് കു​മാ​ര്‍ സം​വി​ധാ​നം ചെ​യ്യു​ന്ന "പി​എം ന​രേ​ന്ദ്ര മോ​ദി'​യി​ല്‍ വി​വേ​ക് ഒ​ബ്‌​റോ​യാ​ണ് ടൈ​റ്റി​ല്‍ റോ​ളി​ലെ​ത്തു​ന്ന​ത്. അ​മി​ത് ഷാ​യു​ടെ റോ​ളി​ലെ​ത്തു​ന്ന​ത് മ​നോ​ജ് ജോ​ഷി​യും. ദ​ര്‍​ശ​ന്‍ കു​മാ​ര്‍, ബൊ​മാ​ന്‍ ഇ​റാ​നി, പ്ര​ശാ​ന്ത് നാ​രാ​യ​ണ​ന്‍, സെ​റീ​ന വ​ഹാ​ബ് തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ലു​ണ്ട്. ഏ​പ്രി​ല്‍ 12ന് ​രാ​ജ്യ​മൊ​ട്ടാ​കെ ചി​ത്രം റി​ലീ​സ് ചെ​യ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.