മോ​ദി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ രാ​ജ്യ​ത്ത് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​വി​ല്ല: കേ​ജ​രി​വാ​ൾ
Sunday, March 24, 2019 10:17 PM IST
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത ത​വ​ണ കേ​ന്ദ്ര​ത്തി​ൽ ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ‌ ന​രേ​ന്ദ്ര മോ​ദി എ​ല്ലാ​ക്കാ​ല​ത്തേ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യാ​കു​മെ​ന്നും രാ​ജ്യ​ത്ത് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​വി​ല്ലെ​ന്നും ഡ​ൽ​ഹി മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ. രാ​ജ്യ​ത്തെ ന​യി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി പി​ന്തു​ട​രു​ന്ന​ത് ജ​ർ​മ​ൻ ഏ​കാ​ധി​പ​തി അ​ഡോ​ൾ​ഫ് ഹി​റ്റ്ല​റു​ടെ ത​ന്ത്ര​മാ​ണെ​ന്നും കേ​ജ​രി​വാ​ൾ ആ​രോ​പി​ച്ചു. ബി​ജെ​പി​യു​ടെ പ​രാ​ജ​യം ജ​ന​ങ്ങ​ൾ ഉ​റ​പ്പ് വ​രു​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം അ​ഭ്യ​ർ​ഥി​ച്ചു.

ഇ​ന്ന്, ഓ​രോ രാ​ജ്യ​സ്നേ​ഹി​ക്കു​മു​ള്ള ഒ​റ്റ ല​ക്ഷ്യം എ​ന്തു​വി​ല​കൊ​ടു​ത്തും മോ​ദി സ​ർ​ക്കാ​ർ വീ​ണ്ടും അ​ധി​കാ​ര​ത്തി​ൽ തി​രി​ച്ചെ​ത്തു​ന്ന​ത് ത​ട​യു​ക എ​ന്ന​താ​ണ്. ബി​ജെ​പി 2019 ൽ ​അ​ധി​കാ​ര​ത്തി​ലെ​ത്തി​യാ​ൽ, മോ​ദി എ​ല്ലാ​ക്കാ​ല​ത്തേ​ക്കും പ്ര​ധാ​ന​മ​ന്ത്രി​യാ​യി​രി​ക്കും. രാ​ജ്യ​ത്ത് പി​ന്നീ​ട് തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ഉ​ണ്ടാ​കി​ല്ല- കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.