ക​ട്ട​ച്ചി​റ പ​ള്ളി പ്ര​ശ്‌​നം: യാ​ക്കോ​ബാ​യ സ​ഭ ഇ​ന്ന് ക​രി​ദി​നം ആ​ച​രി​ച്ചു
Sunday, March 24, 2019 9:43 PM IST
കാ​യം​കു​ളം: ത​ർ​ക്കം നി​ല​നി​ൽ​ക്കു​ന്ന ക​റ്റാ​നം ക​ട്ട​ച്ചി​റ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന അ​തി​ക്ര​മ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ച് യാ​ക്കോ​ബാ​യ സു​റി​യാ​നി സ​ഭ ഇ​ന്ന് ക​രി​ദി​ന​മാ​യി ആ​ച​രി​ച്ചു. രാ​വി​ലെ പ​ള്ളി​ക​ളി​ൽ പാ​ത്രി​യ​ർ​ക്കാ പ​താ​ക പ​കു​തി താ​ഴ്ത്തി കെ​ട്ടി . കാ​യം​കു​ളം ഉ​ൾ​പ്പ​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ വി​ശ്വാ​സി​ക​ളു​ടെ​യും വൈ​ദി​ക​രു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ റാ​ലി ന​ട​ന്നു. നൂ​റു​ക​ണ​ക്കി​ന് വി​ശ്വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു.

ക​ട്ട​ച്ചി​റ​യി​ൽ വി​ശ്വാ​സി​ക​ൾ മൗ​ന ജാ​ഥ ന​ട​ത്തി. പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി യാ​ക്കോ​ബാ​യ വി​ഭാ​ഗം വൈ​ദി​ക​രും വി​ശ്വാ​സി​ക​ളും ക​ട്ട​ച്ചി​റ​യി​ൽ ന​ട​ത്തു​ന്ന പ്രാ​ർ​ഥ​നാ​യ​ജ്ഞം അ​ഞ്ചു ദി​വ​സം ദി​വ​സം പി​ന്നി​ട്ടു. വി​വി​ധ പ​ള്ളി​ക​ളി​ൽ നി​ന്നും വി​ശ്വാ​സി​ക​ൾ ക​ട്ട​ച്ചി​റ​യി​ലെ സ​മ​ര​പ്പ​ന്ത​ലി​ലെ​ത്തി വി​ശ്വാ​സി​ക​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഡ്യം അ​ർ​പ്പി​ച്ചു. യാ​ക്കോ​ബാ​യ സ​ഭാ സെ​ക്ര​ട്ട​റി പീ​റ്റ​ർ.​കെ.​എ​ലി​യാ​സ് , സാ​ഹി​ത്യ​കാ​ര​ൻ കൊ​ല്ലം പ​ണി​ക്ക​ർ, ബി​ഷ​പ്പ് ഗീ​വ​ർ​ഗീ​സ് മോ​ർ അ​ത്താ​നാ​സി​യോ​സ്, നി​ര​ണം ഭ​ദ്രാ​സ​ന സെ​ക്ര​ട്ട​റി ഫാ.​എം.​ജെ.​ഡാ​നി​യേ​ൽ എ​ന്നി​വ​ർ ഇ​ന്ന് സ​മ​ര​പ​ന്ത​ലി​ൽ എ​ത്തി പി​ന്തു​ണ ന​ൽ​കി.

തി​ങ്ക​ളാ​ഴ്ച സ​ഭ​യു​ടെ എ​പ്പി​സ്‌​കോ​പ്പ​ൽ സു​ന്ന​ഹ​ദോ​സ് സെ​ക്ര​ട്ട​റി​യും കോ​ട്ട​യം ഭ​ദ്രാ​സ​ന മെ​ത്രാ​പ്പോ​ലീ​ത്ത​യു​മാ​യ ഡോ ​തോ​മ​സ് മോ​ർ തി​മോ​ത്തി​യോ​സ് കോ​ട്ട​യം തി​രു​ന​ക്ക​ര മൈ​താ​നി​യി​ൽ ഉ​പ​വാ​സം അ​നു​ഷ്ടി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.