വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു​ചേ​ർ​ക്ക​ൽ നാ​ളെ​ക്കൂ​ടി മാ​ത്രം
Sunday, March 24, 2019 9:06 PM IST
തി​രു​വ​ന​ന്ത​പു​രം: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് വോ​ട്ട് ചെ​യ്യാ​ൻ തി​ങ്ക​ളാ​ഴ്ച കൂ​ടി മാ​ത്ര​മേ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ള്ളു. ക​ഴി​ഞ്ഞ ജ​നു​വ​രി ഒ​ന്നി​ന​കം 18 വ​യ​സ് പൂ​ർ​ത്തി​യാ​യ​വ​ർ​ക്കു വോ​ട്ട​ർ​പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം.

ഓ​ണ്‍​ലൈ​നാ​യി മാ​ത്ര​മേ ഇ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​ൻ ക​ഴി​യൂ. ക​ന്പ്യൂ​ട്ട​റും ഇ​ന്‍റ​ർ നെ​റ്റ് ക​ണ​ക്‌​ഷ​നും ഉ​ള്ള​വ​ർ​ക്കു , എ​ന്നീ വെ​ബ്സൈ​റ്റു​ക​ൾ വ​ഴി വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​രു ചേ​ർ​ക്കാം. മേ​ൽ​വി​ലാ​സം, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​ർ അം​ഗീ​ക​രി​ച്ച രേ​ഖ​ക​ൾ, പാ​സ്പോ​ർ​ട്ട് സൈ​സ് ഫോ​ട്ടോ എ​ന്നി​വ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. കു​ടും​ബ​ത്തി​ലെ ആ​രു​ടെ​യെ​ങ്കി​ലും വോ​ട്ട​ർ ഐ​ഡി കാ​ർ​ഡ് ന​ന്പ​രും ന​ൽ​ക​ണം. ബൂ​ത്ത് ക്ര​മ​പ്പെ​ടു​ത്താ​നാ​ണി​ത്. അ​ല്ലെ​ങ്കി​ൽ സ​മീ​പ​ത്തെ അ​ക്ഷ​യ കേ​ന്ദ്ര​ങ്ങ​ളി​ൽ 10 രൂ​പ അ​ട​ച്ചു പേ​രു ചേ​ർ​ക്കാ​ൻ അ​വ​സ​ര​മു​ണ്ട്.

പു​തു​താ​യി പേ​രു ചേ​ർ​ക്കു​ന്ന​തി​നൊ​പ്പം ഒ​രു നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ നി​ന്ന് മ​റ്റൊ​രി​ട​ത്തേ​യ്ക്കു മാ​റ്റു​ന്ന​തി​നും തെ​റ്റു​ക​ൾ തി​രു​ത്താ​നും ക​ഴി​യും. അ​പേ​ക്ഷ ര​ജി​സ്റ്റ​ർ ചെ​യ്തു ക​ഴി​ഞ്ഞാ​ൽ പ്ര​ദേ​ശ​ത്തെ ബി​എ​ൽ​ഒ വീ​ട്ടി​ലെ​ത്തി വോ​ട്ട​റാ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തി​യ ശേ​ഷം മാ​ത്ര​മേ അ​ന്തി​മ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ള്ളു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.