താ​ൻ ബ്രാ​ഹ്മ​ണ​ൻ, കാ​വ​ൽ​ക്കാ​ര​നാ​കാ​ൻ ക​ഴി​യി​ല്ല; മോ​ദി​യെ ത​ള്ളി സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി
Sunday, March 24, 2019 6:46 PM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഞാ​നും ചൗ​ക്കീദാ​ർ (കാ​വ​ൽ​ക്കാ​ര​ൻ) പ്ര​ചാ​ര​ണ​ത്തെ ത​ള്ളി മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. താ​ൻ ബ്രാ​ഹ്മ​ണ​ൻ ആ​ണെ​ന്നും ത​നി​ക്ക് കാ​വ​ൽ​ക്കാ​ര​ൻ ആ​കാ​ൻ ക​ഴി​യി​ല്ലെ​ന്നു​മാ​ണ് സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി​യു​ടെ നി​ല​പാ​ട്.

ബി​ജെ​പി​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ്ര​വ​ർ​ത്ത​ക​രെ​ല്ലാം അ​വ​രു​ടെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പേ​രിനൊപ്പം ചൗ​ക്കീദാ​ർ എ​ന്ന് ചേർക്കണമെന്നായിരുന്നു ആ​ഹ്വാ​നം. എ​ന്നാ​ൽ സ്വാ​മി ത​ന്‍റെ ട്വി​റ്റ​ർ അ​ക്കൗ​ണ്ടി​ലെ പേ​രിനൊപ്പം ചൗക്കീദാർ എന്ന് ചേർക്കാൻ ത​യാ​റാ​യി​രു​ന്നി​ല്ല. ഇ​തു സം​ബ​ന്ധി​ച്ച് ത​മി​ഴ് ടി​വി ചാ​ന​ലി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സ്വാ​മി നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ക്കാ​ര്യം സ്വാ​മി വി​ശ​ദീ​ക​രി​ക്കു​ന്ന വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ഇ​തി​ന​കം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു.

ത​നി​ക്ക് ചൗ​ക്കീദാ​ർ ആ​കാ​ൻ സാ​ധി​ക്കി​ല്ല. കാ​ര​ണം താ​നൊ​രു ബ്രാ​ഹ്മ​ണ​ൻ ആ​ണ്. ബ്രാ​ഹ്മ​ണ​ന് ഒ​രി​ക്ക​ലും കാ​വ​ൽ​ക്കാ​ര​ൻ ആ​കാ​ൻ ക​ഴി​യി​ല്ല. ഇ​ത് വ​സ്തു​ത‍​യാ​ണ്. കാ​വ​ൽ​ക്കാ​ർ​ക്ക് ഉ​ത്ത​ര​വ് ന​ൽ​കാ​ൻ ത​നി​ക്ക് സാ​ധി​ക്കും. ഉ​ത്ത​ര​വു​ക​ൾ അ​നു​സ​രി​ക്കു​ക​യാ​ണ് കാ​വ​ൽ​ക്കാ​ര​നി​ൽ​നി​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. എ​ന്നാ​ൽ ത​നി​ക്ക് അ​ത്ത​ര​മൊ​രു കാ​വ​ൽ​ക്കാ​ര​ൻ ആ​കാ​ൻ സാ​ധി​ക്കി​ല്ലെ​ന്ന് സ്വാ​മി പ​റ​ഞ്ഞു.

‘രാ​ജ്യ​ത്തി​ന്റെ കാ​വ​ൽ​ക്കാ​ര​ൻ ക​ള്ള​നാ​ണ്’ എ​ന്ന കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി​യു​ടെ ആ​രോ​പ​ണ​ത്തെ പ്ര​തി​രോ​ധി​ക്കാ​നാ​ണ് ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ എ​ന്ന പ്ര​ച​ര​ണ​വു​മാ​യി മോ​ദി രം​ഗ​ത്തെ​ത്തി​യ​ത്. ട്വി​റ്റ​റി​ൽ ഞാ​നും കാ​വ​ൽ​ക്കാ​ര​ൻ എ​ന്ന് പേ​രിനൊപ്പം ചേർക്കാനാണ് മോ​ദി പ്ര​വ​ർ​ത്ത​ക​രോ​ട് ആ​ഹ്വാ​നം ചെ​യ്ത​ത്.

“നി​ങ്ങ​ളു​ടെ കാ​വ​ൽ​ക്കാ​ര​നാ​യ ഞാ​ൻ രാ​ജ്യ​സേ​വ​ന​ത്തി​നാ​യി ശ​ക്ത​നാ​യി നി​ല​കൊ​ള്ളു​ന്നു. എ​ന്നാ​ൽ, ഞാ​ൻ ഒ​റ്റ​യ്ക്ക​ല്ല. സ​മൂ​ഹ​ത്തി​ലെ അ​ഴി​മ​തി​യും തി​ന്മ​യും തു​ട​ച്ചു​നീ​ക്കാ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യും കാ​വ​ൽ​ക്കാ​ര​നാ​ണ്. ഇ​ന്ത്യ​യു​ടെ പു​രോ​ഗ​തി​ക്ക് ക​ഠി​ന​മാ​യി പ​രി​ശ്ര​മി​ക്കു​ന്ന ഓ​രോ​രു​ത്ത​രും കാ​വ​ൽ​ക്കാ​രാ​ണ്. ഇ​ന്ന് ഓ​രോ ഇ​ന്ത്യ​ക്കാ​ര​നും താ​നൊ​രു ചൗ​ക്കീ​ദാ​റാ​ണെ​ന്ന് പ​റ​യു​ന്നു” എ​ന്നാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്. ‘മേം ​ഭീ ചൗ​ക്കി​ദാ​ർ’ എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ​യാ​യി​രു​ന്നു മോ​ദി​യു​ടെ ട്വീ​റ്റ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.