തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി വാ​ർ​ണ​ർ; ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ സ്കോ​ർ
Sunday, March 24, 2019 6:23 PM IST
കോ​ൽ​ക്ക​ത്ത: തി​രി​ച്ചു​വ​ര​വ് ഗം​ഭീ​ര​മാ​ക്കി​യ ഡേ​വി​ഡ് വാ​ർ​ണ​റു​ടെ ക​രു​ത്തി​ൽ ഐ​പി​എ​ല്ലി​ൽ കോ​ൽ​ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ സ​ൺ​റൈ​സേ​ഴ്സ് ഹൈ​ദ​രാ​ബാ​ദി​ന് കൂ​റ്റ​ൻ സ്കോ​ർ. ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റിംഗിന് ഇ​റ​ങ്ങി​യ സ​ൺ​റൈ​സേ​ഴ്സ് 20 ഓ​വ​റി​ൽ നാ​ലി​ന് 181 റ​ൺ​സെ​ടു​ത്തു. വാ​ർ​ണ​റി​ന്‍റെ അ​ർ​ധ സെ​ഞ്ചു​റി​യാ​ണ് സ​ൺ​റൈ​സേ​ഴ്സി​ന് മി​ക​ച്ച സ്കോ​ർ സ​മ്മാ​നി​ച്ച​ത്. വാ​ർ​ണ​ർ 53 പ​ന്തി​ൽ 85 റ​ൺ​സെ​ടു​ത്ത് പു​റ​ത്താ​യി.

പ​ന്തു ചു​ര​ണ്ട​ൽ വി​വാ​ദ​ത്തെ തു​ട​ർ​ന്നു​ള്ള വി​ല​ക്കു നീ​ങ്ങി ക​ള​ത്തി​ലേ​ക്കു മ​ട​ങ്ങി​യെ​ത്തി​യ വാ​ർ​ണ​റാ​യി​രു​ന്നു മ​ത്സ​ര​ത്തി​ലെ ശ്ര​ദ്ധാ​കേ​ന്ദ്രം. വാ​ർ​ണ​റി​ലൂ​ടെ മി​ക​ച്ച തു​ട​ക്കം ല​ഭി​ച്ച സ​ൺ​റൈ​സേ​ഴ്സി​ന് മ​ധ്യ​ഓ​വ​റു​ക​ളി​ൽ‌ റ​ൺ​റേ​റ്റ് നി​ല​നി​ർ​ത്താ​ൻ സാ​ധി​ച്ചി​ല്ല. ജോ​ണി ബെ​യ​ർ​സ്റ്റോ(35 പ​ന്തി​ൽ 39), വി​ജ​യ് ശ​ങ്ക​റും (24 പ​ന്തി​ൽ പു​റ​ത്താ​കാ​തെ 40) മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വെ​ച്ചു. യൂ​സ​ഫ് പ​ത്താ​ന്(4) കാ​ര്യ​മാ​യൊ​ന്നും ചെ​യ്യാ​ൻ സാ​ധി​ച്ചി​ല്ല. മ​നീ​ഷ് പാ​ണ്ഡെ(8) പു​റ​ത്താ​കാ​തെ​നി​ന്നു. കോ​ൽ​ക്ക​ത്ത​യ്ക്ക് വേ​ണ്ടി ആ​ന്ദ്രേ റ​സ​ൽ ര​ണ്ടും പി​യൂ​ഷ് ചൗ​ള ഒ​രു വി​ക്ക​റ്റ് നേ​ടി.

ഇ​ന്ത്യ​ൻ പേ​സ് ബോ​ള​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റാ​ണ് സ​ൺ​റൈ​സേ​ഴ്സി​നെ ന​യി​ക്കു​ന്ന​ത്. സ്ഥിരം ക്യാ​പ്റ്റ​ൻ കെ​യ്ൻ വി​ല്യം​സ​ൺ ക​ളി​ക്കാ​നി​റ​ങ്ങി​യി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.