ജ​മ്മു കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു
Friday, March 22, 2019 6:54 PM IST
ന്യൂ​ഡ​ൽ​ഹി: യാ​സി​ൻ മാ​ലി​ക്കി​ന്‍റെ നേൃ​ത്വ​ത്തി​ലു​ള്ള ജ​മ്മു കാ​ഷ്മീ​ർ ലി​ബ​റേ​ഷ​ൻ ഫ്ര​ണ്ടി​നെ കേ​ന്ദ്ര​സ​ർ​ക്കാ​ർ നി​രോ​ധി​ച്ചു. ഭീ​ക​ര​വി​രു​ദ്ധ നി​യ​മ​പ്ര​കാ​ര​മാ​ണ് (യു​എ​പി​എ) നി​രോ​ധി​ച്ച​ത്. സം​ഘ​ട​ന തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു എ​ന്നാ​രോ​പി​ച്ചാ​ണ് ന​ട​പ​ടി.

യാ​സി​ൻ മാ​ലി​ക്കി​നെ അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ൽ അ​ട​ച്ചി​രി​ക്കു​ക​യാ​ണ്. ജ​മ്മു​വി​ലെ കോ​ട്ട് ബാ​ൽ​വാ​ൽ ജ​യി​ലി​ലാ​ണ് അ​ദ്ദേ​ഹ​ത്തെ പാ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​നു ശേ​ഷ​മാ​ണ് മാ​ലി​ക്കി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഈ ​മാ​സം ജെ​കെ​എ​ൽ​എ​ഫ് ഉ​ൾ​പ്പെ​ടെ ര​ണ്ട് സം​ഘ​ട​ന​ക​ളെ​യാ​ണ് കേ​ന്ദ്രം നി​രോ​ധി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ ജ​മാ​ത്തെ ഇ​സ്‌​ലാ​മി​യെ കേ​ന്ദ്രം നി​രോ​ധി​ച്ചി​രു​ന്നു. ജെ​കെ​എ​ൽ​എ​ഫി​നെ 30 വ​ർ​ഷ​ത്തി​നി​ടെ ഇ​ത് മൂ​ന്നാം ത​വ​ണ​യാ​ണ് നി​രോ​ധി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.