ഗോ​ഹ​ട്ടി​യി​ൽ ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​നു നേ​രെ ആ​ക്ര​മ​ണം; ക​ത്തി​ക്കു​ത്തി​ൽ ഗു​രു​ത​ര​പ​രി​ക്ക്
Friday, March 22, 2019 5:09 PM IST
ഗോ​ഹ​ട്ടി: ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ൽ ക​ത്തി ആ​ക്ര​മ​ണ​ത്തി​ൽ ദൃ​ശ്യ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ന് ഗു​രു​ത​ര​പ​രി​ക്ക്. വ്യാ​ഴാ​ഴ്ച രാ​ത്രി ഗോ​ഹ​ട്ടി​യി​ലെ ഗ​ണേ​ഷ്ഗു​രി​യി​ലെ റ​സ്റ്റ​റ​ന്‍റി​ലാ​യി​രു​ന്നു സം​ഭ​വം. ന്യൂ​സ് 18 ചാ​ന​ൽ റി​പ്പോ​ർ​ട്ട​ർ ച​ക്ര​പാ​ണി പ​രാ​ശ​റി​നാ​ണ് കു​ത്തേ​റ്റ​ത്.

ചാ​ന​ലി​ന്‍റെ ഓ​ഫീ​സി​നു സ​മീ​പ​മു​ള്ള റ​സ്റ്റ​റ​ന്‍റി​ലെ ജീ​വ​ന​ക്കാ​രാ​ണ് ആ​ക്ര​മി​ച്ച​ത്. സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​രാ​ശ​റി​ന് കു​ത്തേ​റ്റു. ഗു​രു​ത​ര​പ​രി​ക്കു​ക​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച പ​രാ​ശ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്ത​താ​യി ന്യൂ​സ് 18 ആ​സാം എ​ഡി​റ്റ​ർ സ​ഞ്ജോ​യ് പോ​ൾ പ​റ​ഞ്ഞു.

ചാ​ന​ൽ ഓ​ഫീ​സും റ​സ്റ്റ​റ​ന്‍റും ഒ​രു കെ​ട്ടി​ട​ത്തി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യും ഹോ​ളി ആ​ഘോ​ഷി​ച്ച യു​വാ​ക്ക​ളും ത​മ്മി​ൽ വ്യാ​ഴാ​ഴ്ച സം​ഘ​ർ​ഷം ഉ​ണ്ടാ​യി​രു​ന്നു. ഈ ​സം​ഭ​വം റി​പ്പോ​ർ​ട്ട് ചെ​യ്യാ​ൻ പ​രാ​ശ​ർ എ​ത്തി​യി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​രാ​ശ​റും റ​സ്റ്റ​റ​ന്‍റ് ഉ​ട​മ​യും ത​മ്മി​ൽ വാ​ക്കേ​റ്റം ഉ​ണ്ടാ​യി. ഇ​ത് ഒ​ത്തു തീ​ർ​ക്കാ​ൻ രാ​ത്രി​യി​ൽ പ​രാ​ശ​റും സ​ഹ​പ്ര​വ​ർ​ത്ത​ക​രും റ​സ്റ്റ​റ​ന്‍റി​ലെ​ത്തിയപ്പോഴാണ് സംഭവം. എ​ന്നാ​ൽ വീ​ണ്ടും ത​ർ​ക്കം ഉ​ണ്ടാ​കു​ക​യും പ​രാ​ശ​റി​നെ റ​സ്റ്റ​റ​ന്‍റ് ജീ​വ​ന​ക്കാ​ർ കു​ത്തു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.