ക​ർ​ണാ​ട​ക മ​ന്ത്രി സി.​എ​സ്. ശി​വ​ള്ളി അ​ന്ത​രി​ച്ചു
Friday, March 22, 2019 4:21 PM IST
ബം​ഗ​ളൂ​രു: ക​ർ​ണാ​ട​ക മ​ന്ത്രി സി.​എ​സ്. ശി​വള്ളി (57) അ​ന്ത​രി​ച്ചു. ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്നു ഹു​ബ്ബ​ള്ളിയിലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു അ​ന്ത്യം.

ധ​ർ​വാ​ഡ് ജി​ല്ല​യി​ലെ കു​ഡ്ഗോ​ൾ മ​ണ്ഡ​ല​ത്തി​ൽ​നി​ന്നു​ള്ള കോ​ൺ​ഗ്ര​സ് എം​എ​ൽ​എ​യാ​ണ് ശി​വ​ള്ളി. മൂ​ന്ന് ത​വ​ണ​യാ​ണ് ശി​വ​ള്ളി കു​ഡ്ഗോ​ളി​ൽ​നി​ന്നു നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. 1999ൽ ​സ്വ​ത​ന്ത്ര​നാ​ണ് ഗു​ഡ്ഗോ​ളി​ൽ​നി​ന്നു അദ്ദേഹം വി​ജ​യി​ച്ച​ത്.

2008ലാ​ണ് ശി​വ​ള്ളി കോ​ൺ​ഗ്ര​സി​ൽ ചേ​ർ​ന്ന​ത്. പി​ന്നീ​ട് 2013ലും 2018​ലും കോ​ൺ​ഗ്ര​സ് ബാ​ന​റി​ൽ ശി​വ​ള്ളി നി​യ​മ​സ​ഭ​യി​ലെ​ത്തി.

ധ​ർ​വാ​ഡി​ൽ ബ​ഹു​നി​ല കെ​ട്ടി​ടം ത​ക​ർ​ന്ന​പ്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി​യ​ത് ശി​വ​ള്ളി​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.