ചോ​ർ ചൗ​ക്കീ​ദാ​ർ വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് കേ​ട്ടി​രു​ന്നെ​ങ്കി​ൽ: മ​റു​പ​ടി​യു​മാ​യി കോ​ൺ​ഗ്ര​സ്
Friday, March 22, 2019 1:55 PM IST
ന്യൂ​ഡ​ല്‍​ഹി: രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ പ​രി​ഹ​സി​ച്ച ബി​ജെ​പി​ക്കെ​തി​രെ കോ​ൺ​ഗ്ര​സ് രം​ഗ​ത്ത്. രാ​ഹു​ൽ വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​വി​ലെ​യോ, ഉ​ച്ച​യ്‌​ക്കോ, രാ​ത്രി​യി​ലോ ചോ​ര്‍ ചൗ​ക്കീ​ദാ​ര്‍ ഒ​രു വാ​ർ​ത്താ​സ​മ്മേ​ള​നം ന​ട​ത്തു​ന്ന​ത് കേ​ട്ടി​രു​ന്നെ​ങ്കി​ല്‍ സ​ന്തോ​ഷ​മാ​യേ​നെ. അ​തി​ന് അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​യു​മോ എ​ന്ന് കോ​ണ്‍​ഗ്ര​സ് ട്വി​റ്റ​റി​ലൂ​ടെ തി​രി​ച്ച​ടി​ച്ചു.

രാ​ഹു​ല്‍ രാ​വി​ലെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന് തോ​ന്നു​ന്നു​വെ​ന്നാ​യി​രു​ന്നു ബി​ജെ​പി​യു​ടെ ട്വീ​റ്റ്. എ​ന്താ​യാ​ലും ന​ന്നാ​യി, രാ​വി​ലെ നു​ണ​പ്ര​ചാ​ര​ണം ഒ​ഴി​വാ​യി​യെ​ന്നും ബി​ജെ​പി ട്വീ​റ്റ് ചെ​യ്തി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.