രാ​വി​ലെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന് തോ​ന്നു​ന്നു: രാ​ഹു​ലി​ന്‍റെ വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ ട്രോ​ളി ബി​ജെ​പി
Friday, March 22, 2019 12:57 PM IST
ന്യൂ​ഡ​ല്‍​ഹി: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ വാ​ര്‍​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ പ​രി​ഹ​സി​ച്ച് ബി​ജെ​പി രം​ഗ​ത്ത്. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ 10.15ന് ​നി​ശ്ച​യി​ച്ചി​രു​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം മാ​റ്റി​യ​തി​നെ പ​രി​ഹ​സി​ച്ചാ​ണ് ബി​ജെ​പി രം​ഗ​ത്തെ​ത്തി​യ​ത്.

രാ​ഹു​ല്‍ രാ​വി​ലെ എ​ഴു​ന്നേ​റ്റി​ല്ലെ​ന്ന് തോ​ന്നു​ന്നു. എ​ന്താ​യാ​ലും ന​ന്നാ​യി, രാ​വി​ലെ നു​ണ​പ്ര​ചാ​ര​ണം ഒ​ഴി​വാ​യി എ​ന്നാ​യി​രു​ന്നു ബി​ജെ​പി ട്വീ​റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ബി​ജെ​പി​യെ രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ച് രാ​ഹു​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു.


Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.