പാ​ക് ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ ഇ​ന്ത്യ പ​ങ്കെ​ടു​ക്കി​ല്ല
Friday, March 22, 2019 10:47 AM IST
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ പാ​ക് ഹൈ​ക്ക​മ്മീ​ഷ​നി​ൽ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​ന്ന പാ​ക് ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ ഇ​ന്ത്യ പ​ങ്കെ​ടു​ക്കി​ല്ല. ച​ട​ങ്ങി​ന് ഔ​ദ്യോ​ഗി​ക പ്ര​തി​നി​ധി​ക​ളെ അ​യ​ക്കേ​ണ്ട​തി​ല്ലെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു.

ജ​മ്മു കാ​ഷ്മീ​രി​ലെ ഹു​റി​യ​ത് കോ​ണ്‍​ഫ​റ​ൻ​സ് നേ​താ​ക്ക​ളെ ച​ട​ങ്ങി​ലേ​ക്ക് ക്ഷ​ണി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഇ​ന്ത്യ​യു​ടെ പി​ൻ​മാ​റ്റം. എ​ല്ലാ വ​ര്‍​ഷ​വും മാ​ര്‍​ച്ച് 23നാ​ണ് പാ​ക്കി​സ്ഥാ​ൻ ദേ​ശീ​യ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ഈ ​വ​ര്‍​ഷം മാ​ര്‍​ച്ച് 22ന് ​ആ​ച​രി​ക്കാ​ൻ പാ​ക് ഹൈ​ക്ക​മ്മീ​ഷ​ൻ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ നാ​ലു വ​ർ​ഷ​ത്തി​നി​ടെ ഹു​റി​യ​ത്ത് നേ​താ​ക്ക​ൾ ദേ​ശീ​യ ദി​നാ​ച​ര​ണ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നെ എ​ൻ​ഡി​എ സ​ർ​ക്കാ​ർ എ​തി​ർ​ത്തി​രു​ന്നി​ല്ല. എ​ന്നാ​ൽ പു​ൽ​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട് മാ​റ്റി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.