പ​ത്ത​നം​തി​ട്ട​യി​ലെ സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മി​ല്ലെ​ന്ന് കു​മ്മ​നം
Friday, March 22, 2019 10:44 AM IST
തി​രു​വ​ന​ന്ത​പു​രം: പ​ത്ത​നം​തി​ട്ട​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ത​ർ​ക്ക​മി​ല്ലെ​ന്ന് പാ​ർ​ട്ടി മു​ൻ സം​സ്ഥാ​ന അ​ധ്യ​ക്ഷ​നും മു​തി​ർ​ന്ന നേ​താ​വു​മാ​യ കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ. ച​ർ​ച്ച​ക​ളെ​ല്ലാം പൂ​ർ​ത്തി​യാ​യി. സ്ഥാ​നാ​ർ​ഥി​യെ സം​ബ​ന്ധി​ച്ച് ആ​ശ​യ​ക്കു​ഴ​മി​ല്ലെ​ന്നും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി ഇ​ന്നോ നാ​ള​യോ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ലെ വോ​ട്ടെ​ടു​പ്പ് മൂ​ന്നാം ഘ​ട്ട​ത്തി​ലാ​ണ്. അ​തി​നാ​ൽ സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ഒ​രു ദി​വ​സ​മോ ര​ണ്ട് ദി​വ​സ​മോ വ​രു​ന്ന കാ​ല​താ​മ​സം വ​ലി​യ പ്ര​ശ്ന​മ​ല്ല. പ്ര​ഖ്യാ​പ​നം മാ​ത്ര​മേ ഇ​നി ബാ​ക്കി​യു​ള്ളു​വെ​ന്നും മ​റി​ച്ചു​ള്ള​ത് കു​പ്ര​ചാ​ര​ണ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സി​പി​എ​മ്മി​നു സ്ഥാ​നാ​ർ​ഥി​യെ പ്ര​ഖ്യാ​പി​ക്കു​ന്ന​തി​ൽ ബു​ദ്ധി​മു​ട്ടു​ക​ൾ ഇ​ല്ല. ര​ണ്ടോ മൂ​ന്നോ സം​സ്ഥാ​ന​ങ്ങ​ളി​ൽ മാ​ത്ര​മേ അ​വ​ർ മ​ത്സ​ര​രം​ഗ​ത്തു​ള്ളു. എ​ന്നാ​ൽ ഇ​ന്ത്യ​യി​ലെ മു​ഴു​വ​ൻ സം​സ്ഥാ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്ന പാ​ർ​ട്ടി​യെ​ന്ന നി​ല​യി​ൽ ബി​ജെ​പി​യി​ൽ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം പ​ല ഘ​ട്ട​ങ്ങ​ളി​ലാ​യി​രി​ക്കും.

നി​ല​വി​ൽ സം​സ്ഥാ​ന​ത്ത് ത്രി​കോ​ണ മ​ത്സ​ര​ത്തി​നാ​ണ് ക​ള​മൊ​രു​ങ്ങു​ന്ന​ത്. എ​ന്നാ​ൽ എ​ൽ​ഡി​എ​ഫ്-​യു​ഡി​എ​ഫ് ത​മ്മി​ലു​ള്ള ധാ​ര​ണ എ​ത്ര​ത്തോ​ളം ആ​ഴ​ത്തി​ലു​ള്ള​തെ​ന്ന് മ​ന​സി​ലാ​കേ​ണ്ട​തു​ണ്ട്. ന​മ്മു​ടെ മു​ഖ്യ​മ​ന്ത്രി​യും രാ​ഹു​ൽ ഗാ​ന്ധി​യു​മാ​യി കൈ​കോ​ർ​ത്തി​രു​ന്നു. ര​ണ്ട് പേ​രു​ടെ​യും ല​ക്ഷ്യം ബി​ജെ​പി​യെ തോ​ൽ​പ്പി​ക്കു​ക​യാ​ണ്. എ​ന്നാ​ൽ ത​ങ്ങ​ളു​ടെ ല​ക്ഷ്യം ജ​യി​ക്കു​ക​യാ​ണെ​ന്നും കു​മ്മ​നം പ​റ​ഞ്ഞു.

വ​ട്ടി​യൂ​ർ​കാ​വി​ൽ സി​പി​എം വോ​ട്ടു മ​റി​ച്ചി​രു​ന്നു. അ​തു​കൊ​ണ്ടാ​ണ് സി​പി​എം മൂ​ന്നാം സ്ഥാ​ന​ത്തേ​ക്ക് പോ​യ​ത്. രാ​ഷ്ട്രീ​യ ക​ച്ച​വ​ട​ത്തി​നാ​ണ് യു​ഡി​എ​ഫും എ​ൽ​ഡി​എ​ഫും ശ്ര​മി​ക്കു​ന്ന​ത്. വ​ട​ക​ര​യി​ൽ മു​ര​ളീ​ധ​ര​ൻ തോ​റ്റു​പോ​കു​മെ​ന്നും ഉ​ത്ത​ര​ത്തി​ൽ ഇ​രി​ക്കു​ന്ന​ത് പി​ടി​ക്കാ​നാ​ണ് എം​എ​ൽ​എ​മാ​ർ മ​ത്സ​രി​ക്കു​ന്ന​തെ​ന്നും കു​മ്മ​നം രാ​ജ​ശേ​ഖ​ര​ൻ കു​റ്റ​പ്പെ​ടു​ത്തി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.