പതിമൂന്നുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം: നാല് പ്രതികൾക്കെതിരേ പോക്സോ
Thursday, March 21, 2019 4:48 PM IST
കൊല്ലം: രാജസ്ഥാൻ ദന്പതികളുടെ പതിമൂന്ന് വയസുകാരിയായ മകളെ തട്ടിക്കൊണ്ടുപോയ സംഭവത്തിലെ പ്രതികളായ നാല് പേർക്കെതിരേ പോലീസ് പോക്സോ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. നാലംഗ സംഘമാണ് പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിന് പിന്നിൽ. ഇതിൽ മൂന്ന് പേർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. പ്രധാന പ്രതി റോഷൻ നവാസിനായി പോലീസ് തിരച്ചതിൽ തുടരുകയാണ്.

പാ​യി​ക്കു​ഴി സ്വ​ദേ​ശി പ്യാ​രി (19) , ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, വി​പി​ൻ എ​ന്നിവരാണ് നിലവിൽ കസ്റ്റഡിയിലുള്ളത്. പ്യാരി നി​ര​വ​ധി കേ​സുകളിൽ പ്ര​തി​യും ഗു​ണ്ടാ​ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ടയാളുമാണ്. കസ്റ്റഡിയിലുള്ളവരിൽ നിന്നും ലഭിച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ മൂ​ന്നാ​ർ മേ​ഖ​ല​ കേ​ന്ദ്രീകരിച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം നടക്കുന്നുണ്ട്.​

പ്രതികൾ ക​ഞ്ചാ​വിനും ല​ഹ​രിക്കും ​അ​ടി​മ​പ്പെ​ട്ട​വ​രും നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരുമാണെന്ന് പോലീസ് വ്യക്തമാക്കി. ​പ്ര​ണ​യം നി​ര​സി​ക്കു​ന്ന വി​ദ്യാ​ർഥി​ക​ളെ അ​സ​ഭ്യം പ​റ​യു​ക​യും വീ​ട്ടി​ൽ എ​ത്തി ആ​ക്ര​മി​ക്കു​ന്ന സം​ഭ​വും ഉ​ണ്ടാ​യി​ട്ടു​ണ്ട്. മുഖ്യപ്രതിയെ കണ്ടെത്താൻ ഓ​ച്ചി​റ എ​സ്ഐയു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ സം​ഘം ബംഗളൂരുവിലേക്ക് പോയിട്ടുണ്ട്.

ഓ​ച്ചി​റ​യ്ക്ക് സ​മീ​പം വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​ടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. ക​ഴി​ഞ്ഞ​ ദി​വ​സം രാ​ത്രി​യി​ലാ​ണ് സം​ഘം വീ​ട്ടി​ൽ​ക​യ​റി ര​ക്ഷി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്.

അ​ടി​യേ​റ്റ് കി​ട​ന്ന ര​ക്ഷി​താ​ക്ക​ളെ പ​രി​സ​ര​വാ​സി​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച​ത്. തു​ട​ർ​ന്ന് ഓ​ച്ചി​റ പോ​ലീ​സ് രാ​ത്രി​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ കാ​യം​കു​ളം ഭാ​ഗ​ത്തു​നി​ന്ന് പ്ര​തി​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ർ കണ്ടെത്തിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.