കോ​ടി​യേ​രി​യു​ടെ കോ​ലീ​ബി പ്ര​സ്താ​വ​ന പ​രാ​ജ​യ ഭീ​തി​യെ തു​ട​ർ​ന്നെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി
Thursday, March 21, 2019 4:18 PM IST
തി​രു​വ​ന​ന്ത​പു​രം: കോ​ലീ​ബി സ​ഖ്യ ആ​രോ​പ​ണ​ത്തി​ൽ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നെ​തി​രേ എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഉ​മ്മ​ൻ ചാ​ണ്ടി. അ​ക്ര​മ രാ​ഷ്ട്രീ​യ​ത്തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് ന​ട​ത്തു​ന്ന പ്ര​ചാ​ര​ണം സി​പി​എ​മ്മി​നെ ഭ​യ​പ്പെ​ടു​ത്തു​ന്നു. ഇ​തി​ൽ​നി​ന്നു ശ്ര​ദ്ധ തി​രി​ച്ചു​വി​ടാ​നാ​ണ് കോ​ടി​യേ​രി​യു​ടെ ശ്രമമെന്ന് ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു.

കോ​ടി​യേ​രി​യു​ടെ പ്ര​സ്താ​വ​ന പ​രാ​ജ​യം സ​മ്മ​തി​ക്കു​ന്ന​തി​ന് തുല്യമാണെന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ൽ രാ​ഹു​ലും മോ​ദി​യും ത​മ്മി​ൽ​ലാ​ണ് പോ​രാ​ട്ടം ന​ട​ക്കു​ന്ന​ത്. ഇ​ക്കാ​ര്യം ബം​ഗാ​ളി​ലെ സി​പി​എം നേ​താ​ക്ക​ൾ വ​രെ സ​മ്മ​തി​ക്കു​ന്നുണ്ടെന്നും ഉ​മ്മ​ൻ ചാ​ണ്ടി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.