പെ​ണ്‍​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വം: ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി
Thursday, March 21, 2019 2:57 PM IST
കൊ​ല്ലം: ഓ​ച്ചി​റ​യി​ൽ ത​ട്ടി​ക്കൊ​ണ്ടു​പോ​യ നാ​ടോ​ടി പെ​ൺ​കു​ട്ടി​യെ ക​ണ്ടെ​ത്താ​ൻ കേ​ര​ളാ പോ​ലീ​സ് ബം​ഗ​ളൂ​രു പോ​ലീ​സി​ന്‍റെ സ​ഹാ​യം തേ​ടി. ഓ​ച്ചി​റ സ്വ​ദേ​ശി മു​ഹ​മ്മ​ദ് റോ​ഷ​ൻ എ​ന്ന യു​വാ​വാ​ണു പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നും ഇ​വ​ർ ബം​ഗ​ളൂ​രു​വി​ൽ ഉ​ണ്ടെ​ന്നും വി​വ​രം ല​ഭി​ച്ച​തി​നെ​തു​ട​ർ​ന്നാ​ണ് നീ​ക്കം. അ​ന്വേ​ഷ​ണ​സം​ഘ​വും ബം​ഗ​ളൂ​രു​വി​ൽ എ​ത്തി​യി​ട്ടു​ണ്ട്.

ഓ​ച്ചി​റ​യ്ക്കു സ​മീ​പം വാ​ട​ക​യ്ക്കു താ​മ​സി​ച്ചു​വ​രു​ന്ന രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി​യു​ടെ മ​ക​ളെ​യാ​ണ് അ​ക്ര​മി​സം​ഘം ത​ട്ടി​ക്കൊ​ണ്ടു​പോ​യ​ത്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഓ​ച്ചി​റ സ്വ​ദേ​ശി​ക​ളാ​യ അ​ന​ന്തു, വി​പി​ൻ എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. മൂ​വ​ർ​സം​ഘ​മാ​ണു ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി വീ​ട്ടി​ൽ​ക്ക​യ​റി ര​ക്ഷി​താ​ക്ക​ളെ മ​ർ​ദി​ച്ച​ശേ​ഷം പെ​ൺ​കു​ട്ടി​യെ കാ​റി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.