അ​ഫ്ഗാ​നി​സ്ഥാ​നി​ൽ സ്ഫോ​ട​ന പ​ര​ന്പ​ര: 30 മ​ര​ണം
Thursday, March 21, 2019 1:40 PM IST
കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലു​ണ്ടാ​യ സ്ഫോ​ട​ന പ​ര​ന്പ​ര​യി​ൽ 30 പേ​ർ കൊ​ല്ല​പ്പെ​ട്ടു. 23 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. പ​ടി​ഞ്ഞാ​റ​ൻ കാ​ബൂ​ളി​ലാ​ണ് സ്ഫോ​ട​ന​മു​ണ്ടാ​യ​ത്. പേ​ർ​ഷ്യ​ൻ പു​തു​വ​ത്സ​ര ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

ആ​ക്ര​മ​ണ​ത്തി​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും കൊ​ല്ല​പ്പെ​ട്ട​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​റ് പേ​രു​ടെ മ​ര​ണം അ​ഫ്ഗാ​ൻ ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. പ​രി​ക്കേ​റ്റ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും അ​ധി​കൃ​ത​ർ കൂ​ട്ടി​ച്ചേ​ർ​ത്തു. സം​ഭ​വ​ത്തെ തു​ട​ർ​ന്നു പ്ര​ദേ​ശ​ത്ത് സു​ര​ക്ഷ ശ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.