നി​യ​ന്ത്ര​ണ​രേ​ഖ​യി​ൽ പാ​ക് വെ​ടി​വ​യ്പ്; ജ​വാ​ന് വീ​ര​മൃ​ത്യു
Thursday, March 21, 2019 12:29 PM IST
ര​ജൗ​റി: ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​റി​യി​ൽ നി​യ​ന്ത്ര​ണ​രേ​ഖ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ ശ​ക്ത​മാ​യ പാ​ക് വെ​ടി​വ​യ്പി​ലും ഷെ​ല്ലാ​ക്ര​മ​ണ​ത്തി​ലും ഒ​രു ജ​വാ​ൻ കൊ​ല്ല​പ്പെ​ട്ടു. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ സു​ന്ദ​ർ​ബാ​നി സെ​ക്ട​റി​ലാ​ണ് പ്ര​കോ​പ​ന​മു​ണ്ടാ​യ​ത്.

കരസേന ജവാൻ യാഷ് പോൾ (24) ആണ് മരിച്ചത്. ഇ​ന്ത്യ​ൻ സൈ​ന്യ​വും ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. ഏ​റ്റു​മു​ട്ട​ൽ ഇ​പ്പോ​ഴും തു​ട​രു​ന്ന​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, സോ​പോ​റി​ലു​ണ്ടാ​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ലും ഒ​രു സൈ​നി​ക​ൻ കൊ​ല്ല​പ്പെ​ട്ടു.

വ്യാ​ഴാ​ഴ്ച രാ​വി​ലെ സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്കു നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. ര​ണ്ട് ത​വ​ണ​യാ​ണ് സൈ​ന്യ​ത്തി​നു​നേ​രെ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. സു​ര​ക്ഷാ സൈ​ന്യ​വും ഭീ​ക​ര​രു​മാ​യി സ്ഥ​ല​ത്ത് ഇ​പ്പോ​ഴും ഏ​റ്റു​മു​ട്ട​ൽ തു​ട​രു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.